കണ്ണൂർ: കണ്ണുരുട്ടുന്ന കണക്ക് മാഷും ചെവിക്ക് പിടിക്കുന്ന കെമിസ്ട്രി ടീച്ചറും വടിയുമായി ക്ലാസ് മുറിയിലെത്തുന്ന പിടി മാഷുമെല്ലാം ഇന്ന് ഓർമയില്‍ മാത്രമാണ്. ഇക്കാലത്തെ കുട്ടികൾക്ക് അങ്ങനെയൊരു സ്‌കൂൾ കാലമുണ്ടാകാൻ തരമില്ല. പഠനം പാല്‍പ്പായസവും അധ്യാപകർ സ്‌നേഹിതരുമാകുന്ന പുതിയ കാലത്ത് ഒരു അധ്യാപികയെ വിദ്യാർഥികൾ സ്‌നേഹം കൊണ്ട് പൊതിയുന്ന കാഴ്‌ച അതിമനോഹരം.
സ്നേഹമായിരുന്നു മഹിജാബി ടീച്ചർ, വളപട്ടണം സ്‌കൂളിലെ സ്‌നേഹക്കാഴ്‌ച ഇങ്ങനെയാണ്... - വൈകാരികമായ യാത്രയയപ്പ്
ഉദ്യോഗ കയറ്റം കിട്ടി സ്ഥലം മാറി പോകുന്ന വളപട്ടണം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്‌മിസ്ട്രസ് മഹിജാബിക്കാണ് വിദ്യാര്‍ഥികള്‍ വൈകാരികമായ യാത്രയയപ്പ് നല്‍കിയത്
![സ്നേഹമായിരുന്നു മഹിജാബി ടീച്ചർ, വളപട്ടണം സ്‌കൂളിലെ സ്‌നേഹക്കാഴ്‌ച ഇങ്ങനെയാണ്... Mahijabi Valapattanam GHSS Head mistress Mahijabi Emotional farewell to the Head Mistress farewell Emotional farewell Kannur Valapattanam GHSS വളപട്ടണം എച്ച്എസ്എസിലെ എച്ച്എമ്മും കുട്ടികളും വളപട്ടണം മഹിജാബി വൈകാരികമായ യാത്രയയപ്പ് യാത്രയയപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16719295-thumbnail-3x2-sch.jpg)
സ്ഥലം കണ്ണൂര്‍ ജില്ലയിലെ വളപട്ടണം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ. ജോലിക്കയറ്റം കിട്ടി സ്ഥലം മാറി പോകുകയാണ് മഹിജാബി എന്ന അധ്യാപിക. വിദ്യാർഥികൾ നല്‍കിയ യാത്രയയപ്പിലാണ് സ്നേഹം മാത്രം നിറയുന്ന ഈ കാഴ്‌ചയുള്ളത്. അത്രമേല്‍ ഇഷ്‌ടമായിരുന്നു ഓരോ വിദ്യാർഥിക്കും മഹിജാബി ടീച്ചറെ.
ടീച്ചറുടെ വാത്സല്യത്തോടെയുള്ള പെരുമാറ്റത്തില്‍ സഹപ്രവര്‍ത്തകര്‍ക്കും മറിച്ചൊരു അഭിപ്രായമില്ല. വളപട്ടണം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആയിത്തറ മമ്പറം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയി പോകുകയാണ് ടീച്ചർ. ടീച്ചറുടെയും വിദ്യാര്‍ഥികളുടെയും ഈ സ്നേഹ പ്രകടനങ്ങള്‍ സ്‌കൂളിലെ അധ്യാപകര്‍ തന്നെയാണ് മൊബൈലില്‍ പകര്‍ത്തിയത്. ആ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിലെത്തിയപ്പോൾ അവിടെയും സൂപ്പർ ഹിറ്റ്.