കേരളം

kerala

ETV Bharat / state

കാലത്തിനും മായ്‌ക്കാനായില്ല, ഈ തെരഞ്ഞെടുപ്പ് ഓർമകൾ - തെരഞ്ഞെടുപ്പ് പ്രചാരണം

തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് യന്ത്രത്തിലേക്ക് വഴിമാറി, പ്രചാരണം സോഷ്യല്‍ മീഡിയ വഴിയായി, എന്നാല്‍ മായാത്ത പഴയകാല തെരഞ്ഞെടുപ്പ് ചരിത്രം ഇന്നും ചുമരെഴുത്തിലൂടെ തെളിഞ്ഞ് നില്‍ക്കുന്നു.

election  campaigning  election 2021  politics  special story  ചുമരെഴുത്തുകള്‍  തെരഞ്ഞെടുപ്പ്  കാസര്‍ഗോഡ്  തെരഞ്ഞെടുപ്പ് പ്രചാരണം
ഒരു പഴയ ചുമരെഴുത്തോര്‍മയിലേക്ക്

By

Published : Apr 4, 2021, 3:37 PM IST

Updated : Apr 4, 2021, 5:06 PM IST

കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആധുനികതയിലേക്ക് വഴി മാറിയ കാലത്താണ് പോയകാല തെരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചുമരെഴുത്ത് ശ്രദ്ധ നേടുന്നത്. കാസര്‍കോട് നീലേശ്വരം തളിയില്‍ ക്ഷേത്രക്കുളക്കടവിലാണ് മായാത്ത അടയാളപ്പെടുത്തലായി ചുമരെഴുത്ത് തെളിഞ്ഞ് നില്‍ക്കുന്നത്.

കുടില്‍ പെട്ടിയില്‍ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതാണ് ചുമരെഴുത്ത്. കൂടെ കുടിലിന്‍റെയും പൂട്ടിയ കാളയുടെയും ചിത്രങ്ങളുമുണ്ട്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് മുന്നണിയില്‍ മത്സരിക്കുന്ന 1960കളിലെ ചുമരെഴുത്താണ് ഇന്നും തെളിമയോടെ നില്‍ക്കുന്നത്. പോയ കാലത്ത് തുറന്ന കുളമായിരുന്ന ഇവിടം നാട്ടുകാരെല്ലാവരുടെയും ശ്രദ്ധ പതിയുന്ന ഇടമായിരുന്നു. അങ്ങനെയാണ് ഈ കുളപ്പുരയുടെ ചുമരില്‍ പ്രചാരണ എഴുത്ത് ഇടം പിടിച്ചത്.

മായാത്ത അടയാളപ്പെടുത്തലായി ചുമരെഴുത്തുകള്‍
ആദ്യകാല തെരഞ്ഞെടുപ്പുകളില്‍ ഓരോ സ്ഥാനാര്‍ഥിയുടെയും ബാലറ്റുകള്‍ നിക്ഷേപിക്കുന്നത് അവരവര്‍ക്കനുവദിച്ച പെട്ടികളിലാണ്. അങ്ങനെയാണ് കുടില്‍പ്പെട്ടിയില്‍ വോട്ട് ചെയ്യാന്‍ ചുമരെഴുത്തില്‍ ആഹ്വാനം ചെയ്യുന്നത്. ഇന്നത്തെ കാലത്തെ ചുമരെഴുത്തുകള്‍ ഒരു വര്‍ഷം കഴിയുമ്പോഴേക്കും മാഞ്ഞു പോകും. പ്രത്യേക കൂട്ടുകളില്‍ ഉണ്ടാക്കുന്ന പെയിന്‍റുകളുടെ ഉപയോഗമാണ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ ചുമരെഴുത്ത് മായാതെ കിടക്കുന്നതിന് കാരണം. കാലത്തിനൊപ്പം തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് യന്ത്രത്തിലേക്ക് വഴിമാറിയത് പോലെയാണ് പ്രചാരണ രീതികളും മാറിയതെങ്കെിലും ഇന്നത്തെ തലമുറയെ തെരഞ്ഞെടുപ്പ് ചരിത്രം പറഞ്ഞു കൊടുക്കുന്നുണ്ട് ഈ ചുമരെഴുത്ത്.
Last Updated : Apr 4, 2021, 5:06 PM IST

ABOUT THE AUTHOR

...view details