കാസറകോട്:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പെരുമാറ്റച്ചട്ടലംഘനങ്ങള്‍ കണ്ടെത്തിയ 1022 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. പോസ്റ്ററുകള്‍, ഫ്‌ളകസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, ചുവരെഴുത്ത് എന്നിവ ഉള്‍പ്പടെയാണ് നീക്കം ചെയ്തത്. കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലാണ് ഏറ്റവുമധികം സാമഗ്രികള്‍ നീക്കം ചെയ്തത്. 275 പ്രചരണ സാമഗ്രികളാണ് ഇവിടെ നീക്കം ചെയ്തത്. മഞ്ചേശ്വരം ബ്ലോക്ക് പരിധിയില്‍ നിന്ന് 167 എണ്ണം, കാസര്‍കോട് ബ്ലോക്ക് പരിധിയില്‍ 251 എണ്ണം, കാറഡുക്ക ബ്ലോക്കിൽ നിന്ന് 1499 എണ്ണം, നീലേശ്വരം ബ്ലോക്കില്‍ നിന്ന് 108 എണ്ണം, പരപ്പ ബ്ലോക്ക് പരിധിയില്‍ നിന്ന് 140 എണ്ണവുമാണ് പെരുമാറ്റച്ചട്ട ലംഘനത്തെ തുടര്‍ന്ന് നീക്കം ചെയ്തത്.
ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും പ്രവര്‍ത്തിക്കുന്ന ആന്‍റീ ഡീഫെയ്‌സ്‌മെന്‍റ് സ്‌ക്വാഡാണ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പരിശോധിക്കുന്നത് . സര്‍ക്കാര്‍ ഓഫീസുകളുടെ ചുമരുകളിലും പരിസരത്തുമുള്ള നോട്ടീസുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, പൊതു ജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചരണ സാമഗ്രികള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അനുവാദമില്ലാതെ സ്ഥാപിക്കുന്ന പ്രചരണോപാധികള്‍ എന്നിവ പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ ഉള്‍പ്പെടുമെന്നും ജില്ലാ നോഡല്‍ ഓഫീസര്‍ രത്നാകരന്‍ എ.ബി പറഞ്ഞു.
പെരുമാറ്റച്ചട്ടലംഘനങ്ങള്‍ കണ്ടെത്തിയ പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു - Campaign materials
മഞ്ചേശ്വരം ബ്ലോക്ക് പരിധിയില്‍ നിന്ന് 167 എണ്ണം, കാസര്‍കോട് ബ്ലോക്ക് പരിധിയില്‍ 251 എണ്ണം, കാറഡുക്ക ബ്ലോക്കിൽ നിന്ന് 1499 എണ്ണം, നീലേശ്വരം ബ്ലോക്കില്‍ നിന്ന് 108 എണ്ണം, പരപ്പ ബ്ലോക്ക് പരിധിയില്‍ നിന്ന് 140 എണ്ണവുമാണ് പെരുമാറ്റച്ചട്ട ലംഘനത്തെ തുടര്‍ന്ന് നീക്കം ചെയ്തത്.
![പെരുമാറ്റച്ചട്ടലംഘനങ്ങള്‍ കണ്ടെത്തിയ പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു election തെരഞ്ഞെടുപ്പ് പ്രചരണം പെരുമാറ്റച്ചട്ടലംഘനം പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് code of conduct Campaign materials election campaign were removed](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9839264-thumbnail-3x2-election.jpg)
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പെരുമാറ്റച്ചട്ടലംഘനങ്ങള്‍ കണ്ടെത്തിയ പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു
പൊതു സ്ഥലം, സ്വകാര്യ സ്ഥലം തുടങ്ങിയ ഇടങ്ങളിൽ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യം എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാനായി ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കും. നോട്ടീസ് ലഭിച്ചിട്ടും മാറ്റിയില്ലെങ്കില്‍ സാമഗ്രികള്‍ മാറ്റാനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെലവാകുന്ന തുക സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കുകയും ചെയ്യും.