കാസര്‍കോട്:കൊവിഡ് മുന്‍കരുതലുകളോടെ ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കം അന്തിമഘട്ടത്തില്‍. നിരോധനാജ്ഞ പിന്‍വലിച്ചെങ്കിലും ജാഗ്രതയോടെ വേണം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാനെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
കൊവിഡ് ജാഗ്രതയില്‍ തെരഞ്ഞെടുപ്പ് ഒരുക്കം - local body election
ഡിസംബര്‍ രണ്ടാം വാരം രോഗവ്യാപന തീവ്രത കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ രാത്രി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും കൊവിഡ് വ്യാപനത്തിനെതിരായ ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത്ത് ബാബു പറഞ്ഞു. ഡിസംബര്‍ രണ്ടാം വാരം രോഗവ്യാപന തീവ്രത കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ രാത്രി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും ജില്ലയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.