കാസർകോട്:ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിൽ ഭൂചലനം. വെള്ളരിക്കുണ്ടിലും ചിറ്റാരിക്കാലിലും ഇന്ന് (28.06.2022) രാവിലെ 7.45ഓടെയാണ് ഭൂചലനമനുഭവപ്പെട്ടത്. ചിറ്റാരിക്കാൽ സ്റ്റേഷൻ പരിധിയിൽ തയ്യേനി, കാവുന്തല, വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിൽ പള്ളത്ത് മല, പുഞ്ച, മാലോം, മഞ്ചുച്ചാൽ, മൈക്കയം, വാഴത്തട്ട്, മുട്ടോൻ കടവ്, ഭാഗങ്ങളിലാണ് മിനുട്ടുകളോളം നീണ്ട ഭൂമികുലുക്കം അനുഭവപ്പെട്ടത്.
കാസർകോട് അതിർത്തി ഗ്രാമങ്ങളിൽ ഭൂചലനം - കൂർഗിൽ ഭൂചലനം
കൂർഗ് വനപ്രദേശമാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ അറിയിച്ചു
കാസർകോട് അതിർത്തി ഗ്രാമങ്ങളിൽ ഭൂചലനം
കാസർകോട് അതിർത്തി ഗ്രാമങ്ങളിൽ ഭൂചലനം
വീടുകളിൽ അടുക്കളയിലെ പാത്രങ്ങൾ അനക്കം തുടങ്ങിയതോടെ വലിയ ശബ്‌ദം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. കൂർഗ് വനപ്രദേശമാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂചലനമാണുണ്ടായതെന്ന് മനസിലായതോടെ നാട്ടുകാർ വീടുവിട്ട് പുറത്തിറങ്ങി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
കൂർഗ് വനത്തിൽ മഴ കനക്കുകയും ഭൂചലനം അനുഭവപ്പെടുകയും ചെയ്‌തതോടെ മലനിരകൾക്ക് താഴെ താമസിക്കുന്ന പ്രദേശവാസികൾ ആശങ്കയിലായി. വിവരമറിഞ്ഞ് റവന്യു വിഭാഗവും ജിയോളജി വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.
Last Updated : Jun 28, 2022, 11:37 AM IST