കാഞ്ഞങ്ങാട്ടെ ഇടത് കോട്ട തകരില്ല: ഇ.ചന്ദ്രശേഖരൻ - LDF
കാഞ്ഞങ്ങാട്ടെ ഇടത് കോട്ട തകരില്ലെന്ന് മൂന്നാം വട്ടവും ജനവിധി തേടുന്ന മന്ത്രി ഇ.ചന്ദ്രശേഖരൻ.
കാഞ്ഞങ്ങാട്ടെ ഇടത് കോട്ട തകരില്ല: ഇ.ചന്ദ്രശേഖരൻ
കാസര്‍കോട്: സർക്കാരിന്‍റെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറും. കഴിഞ്ഞ 10 വർഷക്കാലം ഈ മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ഇടപെടാൻ സാധിച്ചു. ഇത്തവണ ഭൂരിപക്ഷം വർധിക്കുമെന്നും മറ്റ് തെരഞ്ഞെടുപ്പിലെ വോട്ടിങ് രീതിയല്ല നിയമസഭാ തെരഞ്ഞെടുപ്പിലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സിപിഐയിൽ ഉയരുന്ന സ്വാരസ്യങ്ങൾ ആശങ്കപ്പെടുത്തുന്നതല്ല. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അത് വ്യക്തമാകുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.