കാസര്‍കോട്:ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുള്‍ റഹ്‌മാന്‍ കൊലപാതക കേസിൽ മുഖ്യ പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് ഹൊസ്‌ദുർഗ് കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
ഔഫ് അബ്‌ദുള്‍ റഹ്‌മാന്‍ വധം; മുഖ്യ പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു - crime branch
യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് ഹൊസ്‌ദുർഗ് കോടതി അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്
ഔഫ് അബ്‌ദുള്‍ റഹ്‌മാന്‍ വധം; മുഖ്യ പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇർഷാദിനെ ചോദ്യം ചെയ്‌ത ശേഷം രണ്ട് ദിവസത്തിനകം തെളിവെടുപ്പിനായി കൃത്യം നടന്ന കല്ലൂരാവി മുണ്ടത്തോട്ടേക്ക് കൊണ്ട് പോകും. മറ്റ് പ്രതികളായ ആഷിർ, ഹസ്സൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങുവാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.