എംസി ഖമറുദ്ദീന്‍റെ സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ - mc kamaruddin fashion jewellery case
എംഎല്‍എ പ്രതിയായ നിക്ഷേപ തട്ടിപ്പ് കേസിന് സ്വര്‍ണക്കടത്തുമായുള്ള ബന്ധം മറച്ചു വെയ്ക്കാനാണ് ബിജെപിയും മുസ്ലിം ലീഗും ഒത്തുകളിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം ആരോപിച്ചു.

എംസി കമറുദ്ദീന്‍റെ സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ
കാസര്‍കോട് :മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ പ്രതിയായ നിക്ഷേപ തട്ടിപ്പ് കേസിന് സ്വര്‍ണക്കടത്തുമായി ബന്ധമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. ഇത് മറച്ച് വെക്കാനാണ് ബിജെപിയും മുസ്ലിം ലീഗും ഒത്തുകളിക്കുന്നത്. ഖമറുദ്ദീനും മുസ്ലിം ലീഗ് നേതാക്കള്‍ക്കും സ്വര്‍ണ കള്ളക്കടത്തിലുള്ള പങ്ക് അന്വേഷിക്കണമെന്ന് റഹിം ആവശ്യപ്പെട്ടു. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാസര്‍കോട് ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വിഷയത്തില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
എംസി കമറുദ്ദീന്‍റെ സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ