കേരളം

kerala

ETV Bharat / state

കണ്‍മുന്നില്‍ 'ചുരുളി'; കാസര്‍കോട് ചുഴലിക്കാറ്റായ 'ഡസ്‌റ്റ് ഡെവിള്‍'; വിശദീകരിച്ച് വിദഗ്ധര്‍ - ഡസ്‌റ്റ് ഡെവിള്‍

കാസര്‍കോട് നീലേശ്വരം ചായ്യോത്തും കല്ലടക്കയിലും പൊടി അന്തരീക്ഷത്തില്‍ ഫണല്‍ രൂപത്തില്‍ ആകാശത്തേക്ക് ഉയരുന്ന പ്രതിഭാസമായ ഡസ്‌റ്റ് ഡെവിള്‍

Dust devil spotted in two various places  Dust devil spotted in Kasaragod  Natural Phenomenon Dust devil  Dust devil  കണ്‍മുന്നില്‍ ചുരുളി  കാസര്‍കോട് രണ്ടിടത്ത് ചെറു ചുഴലിക്കാറ്റ്  ഡസ്‌റ്റ് ഡെവിള്‍  കാസര്‍കോട് നീലേശ്വരം  പൊടി അന്തരീക്ഷത്തില്‍ ഫണല്‍ രൂപത്തില്‍  ഡസ്‌റ്റ് ഡെവിള്‍  ചുഴലിക്കാറ്റ്
കാസര്‍കോട് രണ്ടിടത്ത് ചെറു ചുഴലിക്കാറ്റായ 'ഡസ്‌റ്റ് ഡെവിള്‍'

By

Published : Mar 13, 2023, 5:17 PM IST

കാസര്‍കോട് രണ്ടിടത്ത് ചെറു ചുഴലിക്കാറ്റായ 'ഡസ്‌റ്റ് ഡെവിള്‍'

കാസർകോട്:അപൂര്‍വ കാലാവസ്ഥ പ്രതിഭാസമായി ഡസ്‌റ്റ് ഡെവിള്‍ അഥവ ചെറു ചുഴലിക്കാറ്റ്. കാസർകോട് നീലേശ്വരം ചായ്യോത്തും കല്ലടക്ക തുടങ്ങിയ പല ഭാഗങ്ങളിലും ഡസ്‌റ്റ് ഡെവിള്‍ പ്രതിഭാസമുണ്ടായി. ചായ്യോത്ത് സ്കൂൾ മൈതാനത്താണ് ഈ പ്രതിഭാസം ഉണ്ടായതെങ്കിൽ കല്ലടക്കയിൽ റോഡിന് സമീപമാണ് ഇതുണ്ടായത്.

ചെറു ചുഴലിക്കാറ്റില്‍ പൊടി ഫണല്‍ രൂപത്തില്‍ ആകാശത്തേക്ക് ഉയരുന്ന കാഴ്ചയാണ് ഇത്. ചൂട് കാലത്താണ് ഡസ്‌റ്റ് ഡെവിള്‍ കാണപ്പെടുക എന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. പ്രകൃതിയിലെ പല പ്രതിഭാസങ്ങളും അദ്‌ഭുതപ്പെടുത്തുന്നവയാണ്. അവയിൽ ചിലത് ഭയപ്പെടുത്തുന്നവയും. എന്നാൽ ഡസ്‌റ്റ് ഡെവിൾ പ്രതിഭാസം അപകടകാരിയല്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. മാത്രമല്ല സ്കൂൾ ഗ്രൗണ്ടിലും മറ്റുമാണ് ഇത് കാണപ്പെടുന്നത് എന്നതിനാൽ കുട്ടികൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ചൂട് കൂടുന്ന സമയത്ത് വായു മുകളിലോട്ട് പോകും. അപ്പോൾ മർദം കുറയും. ഈ സമയത്തതാണ് പ്രതിഭാസമുണ്ടാകുന്നത്. ലോകത്തിന്‍റെ പലഭാഗത്തും ഇത്തരം പ്രതിഭാസം ഉണ്ടാകാറുമുണ്ട്. ഒന്ന് മുതൽ രണ്ടു മിനുട്ട് വരെ മാത്രമേ ഈ പ്രതിഭാസം നിലനിൽക്കുകയുള്ളൂ. തുറസായ സ്ഥലങ്ങളിൽ മാത്രമാണ് ഉണ്ടാക്കുകയെന്നും വരും ദിവസങ്ങളിലും ഇത് ആവർത്തിക്കാമെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു.

എന്താണ് ഡസ്‌റ്റ് ഡെവിൾ പ്രതിഭാസം: സാധാരണയായി മണൽ നിറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്ന ചെറുചുഴലിക്കാറ്റാണ് ഡസ്‌റ്റ് ഡെവിൾ. ഏതാനും മീറ്ററുകൾ മുതൽ 1000 മീറ്റർ ഉയരത്തിൽ വരെ ഡസ്‌റ്റ് ഡെവിൾ ചുഴലിക്കാറ്റുകൾ വീശാറുണ്ട്. വളരെ ചെറുതായി തുടങ്ങുന്ന പൊടിക്കാറ്റ് സെക്കൻഡുകൾ കൊണ്ട് വളരെ ഉയരത്തിൽ സ്‌തൂപം കണക്കെയുള്ള ചുഴലിക്കാറ്റായി മാറും. ഏതാനും നിമിഷങ്ങൾ കൊണ്ട് തന്നെ ഇത് അപ്രത്യക്ഷമാവുകയും ചെയ്യും. ഭൂമിയുടെ ഉപരിതലത്തിനോടു ചേർന്നുണ്ടാകുന്ന ചൂടുകാറ്റ് മുകളിലേക്കുയർന്ന് അതിന് തൊട്ടുമുകളിലുള്ള താരതമ്യേന ചൂടു കുറഞ്ഞ വായുവിലൂടെ സ്‌തൂപാകൃതിയിൽ കടന്നുപോകുമ്പോഴാണ് ഇത്തരം ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത്. ഇത്തരത്തിൽ അതിവേഗതത്തിൽ ചലിക്കുന്ന കാറ്റിനൊപ്പം ഭൂമിയുടെ ഉപരിതലത്തിലെ പൊടിയും കലരുന്നു. സാധാരണ ഗതിയിൽ ഇത്തരം ചെറു ചുഴലിക്കാറ്റുകൾ കാര്യമായ നാശനഷ്‌ടങ്ങളുണ്ടാക്കാറില്ല. അതുകൊണ്ട് തന്നെ അപകടകാരിയും അല്ല.

മുമ്പ് പാലക്കാടും?അതേസമയം ശനിയാഴ്‌ച ഉച്ചയോടെ ഒറ്റപ്പാലം അമ്പലപ്പാറ പഞ്ചായത്ത് മൈതാനത്തും സമാന രീതിയിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടിരുന്നു. പഞ്ചായത്ത് മൈതാനത്ത് രൂപപ്പെട്ട ചുഴലിക്കാറ്റിൽ മണ്ണ് ചുഴലി രൂപത്തിൽ ആകാശത്തേക്ക് ഉയർന്നു. പെട്ടന്ന് തന്നെ ഈ കാറ്റ് അപ്രത്യക്ഷവുമായി. മൈതാനത്ത് പൊടിപടലങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ ചൂടുള്ള വായു ആകാശത്തേക്ക് ഉയർന്ന് കയറുകയും ശേഷം വായു ഉയർന്ന് കയറുന്ന സ്ഥലത്ത് ഒരു എയർഹോൾ രൂപപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ ചൂട് കൂടുതലുള്ളതും വരണ്ടതുമായ വേനൽക്കാല കാറ്റായ 'ലൂ' എന്നായിരുന്നു ഇതിനെ വിദഗ്‌ദര്‍ അറിയിച്ചിരുന്നത്. മെയ്‌, ജൂൺ മാസങ്ങളിലാണ് 'ലൂ' കൂടുതലായും സംഭവിക്കുന്നത്. ചൂട് കൂടുതലുള്ളതു കൊണ്ട് തന്നെ ശക്തമായ ലൂ കാറ്റ് ഹീറ്റ് സ്‌ട്രോക്കിന് വരെ കാരണമായേക്കാവുന്നതുമാണ്. മാത്രമല്ല മരുഭൂമി പ്രദേശങ്ങളിൽ ധാരളം പൊടിപടലങ്ങളുള്ളതിനാൽ തന്നെ ചൂടിന്‍റെ കഠിന്യം വർധിക്കുന്നതിനനുസരിച്ച് ഇത്തരത്തിൽ ലൂ കാറ്റ് ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.

ABOUT THE AUTHOR

...view details