കാസർകോട് :കാഞ്ഞങ്ങാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസിന്‍റെ മിന്നൽ റെയ്‌ഡിൽ പിടികൂടിയത് 2,69,860 രൂപ. ഡ്രൈവിംഗ് സ്‌കൂളുകാരിൽ നിന്നും, ടെസ്റ്റിന് എത്തുന്ന അപേക്ഷകരിൽ നിന്നും ഏജന്‍റുമാരെ വച്ച് ഉദ്യോഗസ്ഥർ വ്യാപകമായി പണം പിരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഗുരുവനം ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് സംഘം പരിശോധനയ്‌ക്കെത്തിയത്.
കാസർകോട് ഡ്രൈവിംഗ് ലൈസൻസിനായി കൈക്കൂലി: മിന്നൽ റെയ്‌ഡിൽ പിടിച്ചത് 2,69,860 രൂപ ALSO READ:പോളിയോ നൽകാൻ കുഞ്ഞിനെയെത്തിച്ചത് പാത്രത്തില്‍ ; അമ്പരന്ന് അധികൃതര്‍
ലേണേഴ്‌സ് ലൈസൻസിന്‍റെ കാലാവധി തീരുന്നതിനുമുൻപ് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതി ഉയർന്നിരുന്നു.
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുടെ അടുത്ത മുറിയിൽ നിന്നാണ് ഏജന്‍റിൽ നിന്നും പണം കണ്ടെത്തിയത്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കായി ഏജന്‍റ് മുഖേന ശേഖരിച്ച പണമാണോ ഇതെന്ന് അന്വേഷിച്ചുവരികയാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.