കേരളം

kerala

ETV Bharat / state

അരങ്ങിനെയുണർത്തി പുലികേശി രണ്ട്‌ നാടകാവതരണം - pulikeshi on stage

മനുഷ്യ മനസിലെ നന്മയുടെ അവസാന കണികയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഫാസിസത്തിന്‍റെയും ഇടയില്‍പ്പെട്ടുഴലുന്ന ജനതയുടെ നിസഹായാവസ്ഥയിലൂടെയുമാണ് നാടകം കടന്നുപോകുന്നത്

kasargod  പുലികേശി രണ്ട്‌  നാടകാവതരണം  drama  pulikeshi on stage  കാസർകോട്‌
അരങ്ങിനെയുണർത്തി പുലികേശി രണ്ട്‌ നാടകാവതരണം

By

Published : Mar 17, 2021, 7:14 AM IST

Updated : Mar 17, 2021, 7:33 AM IST

കാസർകോട്‌:താളം തെറ്റാതെ പുതിയ ചുവടുകളുമായി വരുന്ന ശത്രുവിന് മുന്നില്‍ പഴമയില്‍ കുളിച്ച് കോമാളിയായി മാറുന്ന പുതിയകാലത്തെ മനുഷ്യന്‍റെ കഥയുമായെത്തിയ പുലികേശി ശ്രദ്ദേയമായി. നാടകവേദിയില്‍ പുതിയ പരീക്ഷണമായാണ് പുലികേശി രണ്ട് അവതരിപ്പിച്ചത്. രംഗസജ്ജീകരണങ്ങളും വെളിച്ച വിന്യാസവുമൊക്കെയായി വന്‍ മുതല്‍ മുടക്കില്‍ നാടകങ്ങള്‍ അരങ്ങിലെത്തിക്കുന്ന കാലത്താണ് വേറിട്ട നാടകാവതരണം. കാഞ്ഞങ്ങാട് തിയറ്റര്‍ ഗ്രൂപ്പാണ് നാടകവേദിയെ പുത്തന്‍ ആശയത്താല്‍ സമ്പുഷ്ടമാക്കിയത്. തുറന്ന വേദിയില്‍ സ്ഥല പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ടായിരുന്നു പുലികേശി രണ്ടിന്‍റെ അവതരണം.

അരങ്ങിനെയുണർത്തി പുലികേശി രണ്ട്‌ നാടകാവതരണം

ശത്രുവിനെ നേരിടാന്‍ ഒറ്റക്കെട്ടായ പ്രതിരോധം തീര്‍ക്കണമെന്നാണ് നാടകം പറയുന്നത്. മനുഷ്യ മനസിലെ നന്മയുടെ അവസാന കണികയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഫാസിസത്തിന്‍റെ ഇടയില്‍പ്പെട്ടുഴലുന്ന ജനതയുടെ നിസഹായാവസ്ഥയിലൂടെയാണ് നാടകം കടന്നുപോകുന്നത്. കത്തുന്ന കണ്ണുകളും തീപിടിച്ച വാലുമായി ആള്‍ക്കൂട്ടത്തെ ആക്രമിക്കാനൊരുങ്ങുന്ന പുലി പുതിയ കാലം നേരിടുന്ന അവസ്ഥ വരച്ചു കാട്ടുന്നു. നാടകങ്ങളുടെ സ്ഥിരം ചിട്ടവട്ടങ്ങള്‍ക്കപ്പുറത്ത് നടന്‍റെ അഭിനയശേഷി പരമാവധി ഉപയോഗപ്പെടുത്തും വിധമുള്ള അവതരണമാണ് പുലികേശിയില്‍. ഇ.വി.ഹരിദാസാണ് നാടകത്തിന്‍റെ സംവിധാനം നിര്‍വഹിച്ചത്.

Last Updated : Mar 17, 2021, 7:33 AM IST

ABOUT THE AUTHOR

...view details