കാസർകോട്:ട്രെയിൻ യാത്രയ്ക്കിടെ വനിത ഡോക്‌ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തൃശൂർ സ്വദേശി സനീഷ് ആണ് ഹോസ്‌ദുർഗ് പൊലീസിന്‍റെ പിടിയിലായത്. മംഗളൂരുവിൽ ഹൗസ് സർജനായ യുവതിയെ ചെന്നൈ മംഗളൂരു എക്‌സ്‌പ്രസിൽ വച്ചാണ് ഇയാൾ ശല്യം ചെയ്‌തത്.
തലശ്ശേരിയിൽ നിന്ന് കയറിയ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി കാസർകോട് റെയിൽവേ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുവച്ചായിരുന്നു അന്വേഷണം. പ്രതിയെ ചോദ്യം ചെയ്‌തു വരികയാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്‌ച പുലർച്ചെ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു വനിത ഡോക്‌ടർ. ചെന്നൈയിൽ നിന്ന് മംഗളൂരിലേക്ക് പോകുന്ന ചെന്നൈ എക്‌സ്പ്രസ് ട്രെയിനിൽ സനീഷും തലശ്ശേരിയിൽ നിന്നും കയറി.
ആദ്യം മോശമായി പെരുമാറിയപ്പോള്‍ താക്കീത് കൊടുത്തിരുന്നു. എന്നാല്‍ സീറ്റില്‍ ഇരിന്നിട്ടും അടുത്ത് വന്നു മോശമായി പെരുമാറുകയായിരുന്നെന്ന് യുവതി പറയുന്നു. 50 വയസ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് പ്രതിയെന്ന് പൊലീസ് സംശയിച്ചിരുന്നു. തുടർന്ന് പൊലീസ് ഫോട്ടോ പുറത്ത് വിടുകയായിരുന്നു.
Also Read: വാഹനാപകടത്തിൽ നടി വൈഭവി ഉപാധ്യായക്ക് ദാരുണാന്ത്യം; ഹൃദയാഘാതത്തെ തുടര്‍ന്ന് അനുപമ താരം നിതീഷ് പാണ്ഡെയും അന്തരിച്ചു
കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം:കോഴിക്കോട് കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ബസ് ഡ്രൈവറുടെ അതിക്രമം. ലൈംഗികാതിക്രമം നടത്തിയ ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി ഇബ്രാഹിമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കുന്നമംഗലം പൊലീസാണ് അറസ്റ്റ് ചെയ്‌തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്.
ചൊവ്വാഴ്‌ച രാത്രി 12 മണിയോടെ കോഴിക്കോട്- മാനന്തവാടി റൂട്ടിലോടുന്ന കെഎസ്ആർടസി ബസിലാണ് സംഭവം നടന്നത്. ബസ് യാത്ര തുടരവേ ഇബ്രാഹിം യുവതിയെ കയറിപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവതി ബഹളം വയ്ക്കുകയും കുന്നമംഗലം എത്തിയപ്പോൾ മറ്റ് യാത്രക്കാർ പ്രശ്‌നമുണ്ടാക്കുകയും ചെയ്‌തതോടെ ബസ് നിർത്തുകയായിരുന്നു. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയും ചെയ്‌തു.
Also Read: കൈക്കൂലിയുമായി വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ, താമസ സ്ഥലത്ത് നിന്ന് കണ്ടെടുത്തത് ലക്ഷങ്ങൾ; ഞെട്ടി വിജിലൻസ്
ഇയാളെ പൊലീസ് പിടിച്ചതോടെ കോഴിക്കോടുനിന്ന് മറ്റൊരു ഡ്രൈവർ എത്തി ബസ് യാത്ര തുടരുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി ഇബ്രാഹിമിനെയും യുവതിയെയും സ്റ്റേഷനിൽ എത്തിച്ചു കേസ് രജിസ്‌റ്റർ ചെയ്‌തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ലീഗ് നേതാക്കൾക്കെതിരെ പോക്‌സോ കേസ്: ബാലനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ലീഗ് നേതാക്കൾക്കെതിരെ ആദൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. കുട്ടിക്ക് എംഡിഎംഎ നൽകിയാണ് കാസർകോട് മുളിയാർ പഞ്ചായത്തിലെ ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്‍റും മുളിയാർ പഞ്ചായത്ത് രണ്ടാംവാർഡ് അംഗവുമായ എസ് എം മുഹമ്മദ്‌കുഞ്ഞിക്കും പ്രവർത്തകനായ തൈസീറും കുട്ടിയെ പീഡനത്തിനിരയാക്കിയത്.
Also Read: ജൂൺ 7 മുതൽ സ്വകാര്യ ബസ് പണിമുടക്ക്: ന്യായീകരിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി; സമരവുമായി മുന്നോട്ട് പോകുമെന്ന് ഉടമകൾ