കാസര്‍കോട്: കേരള കർണാടക അതിർത്തിയിൽ വാഹനങ്ങൾ അണുവിമുക്തമാക്കാന്‍ സ്ഥാപിച്ച വെഹിക്കൾ സാനിറ്റൈസിങ് ചേംബർ തകർന്നു. വാഹനം ഇടിച്ചാണ് പ്രത്യേക ഡിസ്‌ഇൻഫെക്ഷൻ ടണല്‍ തകർന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് അതിർത്തിയിൽ മോട്ടോർ വാഹന വകുപ്പ് ടണൽ സ്ഥാപിച്ചത്. കര്‍ണാടകയില്‍ നിന്നും ദേശീയ പാത തലപ്പാടി വഴി പ്രതിദിനം കടന്നുപോകുന്ന അഞ്ഞൂറോളം ചരക്ക് ലോറികളും നിരവധി ആംബുലന്‍സുകളും പ്രത്യേക ടണലിലൂടെ കടത്തിവിട്ടായിരുന്നു അണുവിമുക്തമാക്കിയിരുന്നത്.
കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയിലെ വെഹിക്കൾ സാനിറ്റൈസിങ് ചേംബർ തകർന്നു - കാസര്‍കോട് കര്‍ണാടക അതിര്‍ത്തി
ടണല്‍ തകർന്നതോടെ ഫയർഫോഴ്സിന്‍റെ സഹായത്തോടെയാണ് നിലവിൽ അണുനശീകരണം നടത്തുന്നത്
കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയിലെ വെഹിക്കൾ സാനിറ്റൈസിങ് ചേംബർ തകർന്നു
13 അടി ഉയരത്തില്‍ മുകളില്‍ നിന്നും ഇരു വശങ്ങളില്‍ നിന്നും നോസിലുകള്‍ ഉപയോഗിച്ച് സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി തളിച്ചാണ് അണുനശീകരണം നടത്തിയിരുന്നത്. ടണല്‍ തകർന്നതോടെ ഫയർഫോഴ്സിന്‍റെ സഹായത്തോടെയാണ് നിലവിൽ അണുനശീകരണം നടത്തുന്നത്. കാസര്‍കോട് ആര്‍ടിഒയും പയ്യന്നൂര്‍ റോട്ടറി ക്ലബ്ബും ചേര്‍ന്നാണ് തലപാടിയിൽ ഡിസ്‌ഇന്‍ഫെക്ഷന്‍ ടണല്‍ സ്ഥാപിച്ചത്.