കാസർകോട് : സംസ്ഥാനത്ത് തന്നെ അപൂർവമായി കണ്ടെത്തിയിട്ടുള്ള തോട്ടിക്കഴുകൻ (ഈജിപ്ഷ്യൻ വൾച്ചർ) അടക്കം കഴിഞ്ഞ ഒരു മാസത്തിനിടെ കാസർകോട് ജില്ലയിലെ പക്ഷി ഭൂപടത്തിലേക്ക് പറന്നെത്തിയത് നാല് ഇനങ്ങൾ (Different species of birds are found in Kasaragod). തവിടൻ നോടി ആള (ബ്രൗൺ നോഡി), കിഴക്കൻ നട്ട് (ഗ്രേറ്റ് നോട്ട്), ചന്ദനക്കുറി എരണ്ട (യുറേഷ്യൻ വീജിയൻ), തോട്ടിക്കഴുകൻ (ഈജിപ്ഷ്യൻ വൾച്ചർ) എന്നീ പക്ഷികളെയാണ് കണ്ടെത്തിയത്.
ബ്രൗൺ നോഡി, യൂറേഷ്യൻ വീജിയൻ എന്നീ പക്ഷികളെ നിരീക്ഷകനായ വെള്ളിക്കോത്ത് സ്വദേശി ശ്യാം കുമാർ പുറവങ്കരയാണ് കണ്ടെത്തിയത്. ഈജിപ്ഷ്യൻ വൾച്ചറിനെ (Egyptian vulture) രാവണീശ്വരം സ്വദേശി ഹരീഷ് ബാബുവും, ഗ്രേറ്റ് നോട്ടിനെ ഹരീഷ് ബാബു, കെഎം അനൂപ് എന്നിവർ ചേർന്നുമാണ് കണ്ടെത്തിയത്. ജില്ലയിൽ ആദ്യമായാണ് കഴുകൻ ഇനത്തിലെ പക്ഷിയെ കണ്ടെത്തുന്നത്.