കാസർകോട്: സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് വേഗം വെക്കുന്നു. ആദ്യഘട്ടത്തില്‍ നിര്‍മാണം ആരംഭിക്കുന്ന കാസര്‍കോട് ജില്ലയില്‍ ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാര വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാൻ തീരുമാനം. തലപ്പാടി-ചെങ്കള, ചെങ്കള-നീലേശ്വരം, നീലേശ്വരം- തളിപ്പറമ്പ് റീച്ചുകളിലായി കാസര്‍കോട് ജില്ലയില്‍ 94.20 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്.
സംസ്ഥാനത്തെ ദേശീയപാത വികസനം പുരോഗമിക്കുന്നു - NH highway
കാസര്‍കോട് ജില്ലയില്‍ ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാര വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാൻ തീരുമാനം
![സംസ്ഥാനത്തെ ദേശീയപാത വികസനം പുരോഗമിക്കുന്നു national highway development of National Highways in the State സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് വേഗം വെക്കുന്നു road nh NH highway കാസർകോട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10388317-thumbnail-3x2-nh.jpg)
ഫെബ്രുവരി 20ന് മുന്‍പായി പ്രൃവൃത്തികള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടാണ് സ്ഥല സംബന്ധമായ ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്. ജില്ലയിലെ 94 ഹെക്ടറില്‍ 25 ഹെക്ടറും സര്‍ക്കാര്‍ ഭൂമിയാണ്. കെട്ടിടങ്ങള്‍, ഭൂമി, വൃക്ഷങ്ങള്‍ എന്നിവ കണക്കാക്കി 1300 കോടിയോളം രൂപയാണ് ഭൂമി ഏറ്റെടുക്കലിന് ആവശ്യമായി വരുന്നത്. ഇതിലേക്ക് 300 കോടി രൂപയാണ് കിട്ടാനുള്ളത്. ഇതിനാവശ്യമായ രേഖകളെല്ലാം ദേശീയ പാത വിഭാഗം സമര്‍പ്പിച്ചു കഴിഞ്ഞു.
ദേശിയ പാത അതോറിറ്റി അലൈന്‍മെന്‍റുകള്‍ക്ക് അന്തിമരൂപം നല്‍കിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തിയിരുന്നു. ജില്ലയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ 45 മീറ്റര്‍ വീതിയിലുള്ള 87 കിലോമീറ്ററിലാണ് ആറു വരി ദേശീയപാത. മികച്ച നഷ്ടപരിഹാര പാക്കേജ് ആണ് ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നത്. നഷ്ടപരിഹാരത്തില്‍ 75 ശതമാനം ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.