കാസര്‍കോട് :കൊവിഡിന് പിന്നാലെ കാസർകോട് ഡെങ്കിപ്പനി ഭീഷണിയും. മലയോര മേഖലയിലുള്ളവരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തി തുടങ്ങിയത്. ഒരാഴ്ചയ്ക്കിടെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പരിശോധന ഊര്‍ജിതമാക്കി. ഈസ്റ്റ് എളേരി,വെസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, ബളാല്‍,കള്ളാര്‍, കുറ്റിക്കോല്‍ തുടങ്ങിയ മലയോര മേഖലകളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകളടക്കം സജീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനകം 55 പേരിലാണ് ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുള്ളത്. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകളും, കൊതുകുകൾ പെരുകാതിരിക്കാൻ ഉറവിട നശീകീരണപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച മേഖലകളില്‍ തന്നെയാണിത്തവണയും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.