കാസർകോട്:യുവാവിനെ ബന്ദിയാക്കി കാറും മൊബൈൽ ഫോണും പണമടങ്ങിയ പേഴ്‌സും തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ചെങ്കള നാലാംമൈൽ സ്വദേശി ന്യൂമാനാണ് (21) അറസ്റ്റിലായത്. ഈ മാസം അഞ്ചിനായിരുന്നു കേസിനാസ്‌പദമായ സംഭവം.
ആദൂർ സ്വദേശി മുനീറിന്‍റെ കാറും പണവുമാണ് പ്രതി തട്ടിയെടുത്തത്. നേരത്തെയും ഇത്തരം കേസുകളിൽ ന്യൂമാൻ പ്രതി ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പണവും കാറും പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.