കേരളം

kerala

ETV Bharat / state

ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കും - കാസർകോട് ഓക്സിജൻ പ്ലാന്‍റ്

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് ഒക്സിജൻ പ്ലാന്‍റ് സ്ഥാപിക്കാൻ തീരുമാനമായത്

decided to set up an oxygen plant at Chattanchal Industrial Park  ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കാൻ തീരുമാനിച്ചു  കാസർകോട് ഓക്സിജൻ പ്ലാന്‍റ്  oxygen plant at Chattanchal Industrial Park
ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കാൻ തീരുമാനിച്ചു

By

Published : Apr 29, 2021, 4:15 AM IST

കാസർകോട്: കൊവിഡ്‌ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നു. സി കാറ്റഗറിയിലുള്ള രോഗികൾ കൂടുകയാണെങ്കിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കും. അതിർത്തി ജില്ലയെന്ന പ്രത്യേകതയും ചട്ടഞ്ചാലിലെ കൊവിഡ് ആശുപത്രി, കാസർകോട് മെഡിക്കൽ കോളജ് എന്നിവയുടെ സാന്നിധ്യവും ഭാവിയിൽ മരുന്ന് ഫാക്ടറികളടക്കം ആരോഗ്യ രംഗത്തുണ്ടാകുന്ന നിക്ഷേപ സാധ്യതകളും വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ ലഭ്യതയും മുന്നിൽക്കണ്ടാണ് വ്യവസായ പാർക്കിൽ തന്നെ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കാൻ ജില്ലയുടെ ഭരണ നേതൃത്വം കൈകോർക്കുന്നത്.

Also read: കാസർകോഡ് കൂടുതൽ ഓക്‌സിജന്‍ കിടക്കകള്‍ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ്

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് ഒക്സിജൻ പ്ലാന്‍റ് സ്ഥാപിക്കാൻ തീരുമാനമായത്. ഓക്സിജൻ പ്ലാന്‍റ് ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായി സ്ഥാപിക്കും. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. മൂന്ന് ലക്ഷം രൂപ വീതം ഗ്രാമ പഞ്ചായത്തുകളും അഞ്ച് ലക്ഷം രൂപ വീതം ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തും. അതേസമയം വാക്സിൻ ചലഞ്ചിന്‍റെ ഭാഗമായി കാസർകോട് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനും തീരുമാനമായി. ജില്ലാ പഞ്ചായത്ത് മെമ്പർമാർ ഒരു മാസത്തെ ഓണറേറിയവും വാക്സിൻ ചലഞ്ചിൽ നൽകും. മെയ് ഒന്നു മുതൽ കിടപ്പു രോഗികൾക്ക് വീട്ടിലെത്തി കൊവിഡ് വാക്സിൻ നൽകുന്ന പദ്ധതി ജില്ലാ ആരോഗ്യ വിഭാഗം ദേശീയ ആരോഗ്യ ദൗത്യം എന്നിവരുമായി ചേർന്ന് ജില്ലാ പഞ്ചായത്ത് നടപ്പാക്കും. തുടർന്ന് അംഗ പരിമിതർക്കും ഭിന്നശേഷിക്കാർക്കും വാക്സിൻ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.

ABOUT THE AUTHOR

...view details