കാസര്‍കോട്: ആദൂര്‍ കൊട്ടിയടി റിസര്‍വ് വനത്തില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. ഇടതുകാലിലിട്ട സ്റ്റീലാണ് ബന്തടുക്ക കരിവേടകത്ത് നിന്നും കാണാതായ ഇയ്യന്തലത്തെ ലോലാക്ഷന്‍റെ അസ്ഥികൂടമാണെന്ന് തിരിച്ചറിയാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസമാണ് ആദൂര്‍ കൊട്ടിയാടി ചെക്ക് പോസ്റ്റിന് സമീപം റോഡില്‍ നിന്നും 25 മീറ്റര്‍ അകലെയായി പുരുഷന്‍റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്. 20 ദിവസത്തോളം പഴക്കമുണ്ടായിരുന്നു.
റിസര്‍വ് വനത്തില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു - ആദൂര്‍ കൊട്ടിയടി റിസര്‍വ് വനം
കരിവേടത്ത് നിന്നും കാണാതായ ഇയ്യന്തലത്തെ ലോലാക്ഷന്‍റെ അസ്ഥികൂടമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു
റിസര്‍വ് വനത്തില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്‌ത മിസിങ് കേസുകളുമായി ബന്ധപ്പെടുത്തി നടത്തിയ അന്വേഷണമാണ് ആളെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ വച്ച് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിനിടെയാണ് മരിച്ചയാളുടെ കാലിന്‍റെ ഭാഗത്തെ സ്റ്റീൽ ശ്രദ്ധയില്‍പ്പെട്ടത്. ജൂണ്‍ ഒന്നിന് രാവിലെ 6.30 ന് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ലോലാക്ഷന്‍ തിരിച്ചെത്തിയില്ലെന്ന് ഭാര്യ വിദ്യ ബേഡകം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Last Updated : Jul 23, 2019, 1:57 PM IST