കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ഡിസിസി സംയുക്ത യോഗം ചേര്‍ന്നു. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ യോഗത്തില്‍ പങ്കെടുത്തു. കെപിസിസി പ്രസിഡന്‍റിന്‍റെ നിര്‍ദേശപ്രകാരമാണ് യോഗം ചേര്‍ന്നത്. കെപിസിസി ഭാരവാഹികള്‍, ഡിസിസി ഭാരവാഹികള്‍, കെപിസിസി മെമ്പര്‍മാര്‍, ബ്ലോക്ക് മണ്ഡലം പ്രസിഡന്‍റുമാര്‍, പോഷക സംഘടന ജില്ലാ പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് തലത്തില്‍ നിന്നും ഉടന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് കെപിസിസിയുടെ നിര്‍ദേശം
തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്
ഇടതു പക്ഷത്തിന് അനുകൂലമായി വാര്‍ഡ് വിഭജിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ പുതിയതായി വോട്ടര്‍മാരെ ചേര്‍ക്കുകയും ഒഴിവാക്കേണ്ടവരെ ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് തലത്തില്‍ നിന്നും ഉടന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് കെപിസിസിയുടെ നിര്‍ദേശം.