കാസർകോട്: സൈക്കിളില്‍ രാജ്യം ചുറ്റുന്നത് പുതിയ കാര്യമാണോ എന്ന് ചോദിച്ചാല്‍ പലതാകും ഉത്തരങ്ങൾ. പക്ഷേ ഇന്ധന വില വർധനയില്‍ പ്രതിഷേധിച്ച് രണ്ട് യുവാക്കൾ സൈക്കിളില്‍ രാജ്യം ചുറ്റാൻ തീരുമാനിച്ചാല്‍ അതൊരു പുതിയ കാര്യമാകും.
കൊച്ചിക്കാരൻ അഫ്‌സൽ ഹോട്ടൽ തൊഴിലാളിയാണ്. തിരൂരുകാരൻ അഫ്‌സല്‍ മൊബൈൽ ടെക്നീഷ്യനാണ്. മലപ്പുറം തിരൂരിൽ നിന്നും കൊച്ചി ആലുവയിൽ നിന്നാണ് സൈക്കിൾ സവാരിയുടെ തുടക്കം. രണ്ടിടങ്ങളിൽ നിന്നുള്ള യാത്രയുടെ ലക്ഷ്യം പക്ഷെ ഒന്നു തന്നെ. ആലുവക്കാരൻ അഫ്‌സൽ കേരളം ചുറ്റി തിരിച്ചു പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ സമാന ചിന്തയോടെ തിരൂരുകാരൻ സൈക്കിളിൽ മുന്നോട്ട് പോകുന്നതറിഞ്ഞതോടെ യാത്ര പിന്നെ ഒന്നിച്ചാകാമെന്നായി.