കേരളം

kerala

ETV Bharat / state

സയനൈഡ് ഗുളിക നല്‍കി കൊലപാതകം; പരമ്പര കൊലപാതകിക്ക് ജീവപര്യന്തം - മംഗലാപുരം

2016ലാണ് കൊലപതകം നടന്നത്. 23കാരിയായ ആരതിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ആറാം അഡീഷണല്‍ മജിസ്ട്രേറ്റ് സയിദുന്നീസയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Cyanide killer Mohan Kumar  Mohan Kumar murder case  biggest murder case in kerala  സയനൈഡ് ഗുളിക  കൊലപാതകം  പരമ്പര കൊലപാതകിക്ക് ജീവപര്യന്തം  മംഗലാപുരം  കാസര്‍കോട് ജില്ല
സയനൈഡ് ഗുളിക നല്‍കി കൊലപാതകം; പരമ്പര കൊലപാതകിക്ക് ജീവപര്യന്തം

By

Published : Feb 18, 2020, 2:08 PM IST

മംഗലാപുരം: കാസര്‍കോട് ജില്ലക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ പരമ്പര കൊലയാലി സയനൈഡ് മോഹന്‍ കുമാറിനെ ആറാം അഡീഷണല്‍ മജിസ്ട്രേറ്റ് സയിദുന്നീസ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2016ലാണ് കൊലപതകം നടന്നത്. 23കാരിയായ ആരതിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. നിരവധി ബലാത്സംഗ കേസുകളില്‍ പ്രതിയാണ് ഇയാള്‍. സ്ത്രീകളെ സയനൈഡ് നല്‍കി കൊലപ്പെടുത്തുന്നതാണ് രീതി. 55,000 രൂപ പിഴയും കോടതി വിധിച്ചു. ഇയാളുടെ പേരിലുള്ള 19ാമത് കേസിലാണ് വിധിവരുന്നത്. ആരതിയെ 2006 ജൂൺ മൂന്നിന് വീട്ടിൽ നിന്ന് കാണാതായിരുന്നു. ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ വച്ചാണ് പ്രതി ആരതിയെ പരിചപ്പെടുന്നത്. അധ്യാപകനെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്.

ഒരാഴ്ചയ്ക്ക് ശേഷം മോഹൻ ഇരയുടെ വീട് സന്ദർശിക്കുകയും അവളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പിക്കിനിക്കിന് എന്ന വ്യാജേന ഇവരെ പുറത്തു കൊണ്ടുപോയി മൈസൂരിലെ ലോഡ്ജില്‍ എത്തിച്ചു. ഇവിടെ ഒരു ദിവസം താമസിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ആഭരണങ്ങളുമായാണ് ആരതി മോഹനൊപ്പം പോയത്. ലോഡ്ജ് മുറിയില്‍ ആഭരണങ്ങള്‍ ഉപേക്ഷിക്കണമെന്നും ഇത് പുരോഹിതന്‍റെ നിര്‍ദേശമാണെന്നും ഇവരെ ധരിപ്പിച്ചിരുന്നു. ശേഷം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വച്ച് സയനൈഡ് നല്‍കി. ഗര്‍ഭനിരോധന ഗുളികയെന്ന് പരഞ്ഞാണ് ഗുളിക നല്‍കിയത്. ഇത് ശുചിമുറിയില്‍ നിന്ന് കഴിച്ചാല്‍ മതിയെന്നും ഇയാള്‍ പറഞ്ഞിരുന്നു. ശുചിമുറിയില്‍ നിന്നും ഗുളിക കഴിച്ച ഇവര്‍ തളര്‍ന്നു വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരിച്ചു.

ABOUT THE AUTHOR

...view details