കാസർകോട്:തൃക്കരിപ്പൂരിൽ പഞ്ചായത്ത് വികസന സെമിനാറിനിടെ കയ്യാങ്കളി. കരട് വികസന രേഖ അവതരണത്തിനിടെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെ യു.ഡി.എഫും രംഗത്തെത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ അഴിമതി ആരോപണം; തൃക്കരിപ്പൂരിൽ വികസന സെമിനാറിനിടെ സംഘർഷം - കാസർകോട് തൃക്കരിപ്പൂർ സിപിഎം യുഡിഎഫ് കയ്യാങ്കളി
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനന്ദവല്ലി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സി.പി.എം, ഡി.വൈ.എഫ്.ഐ പ്രതിഷേധം. യു.ഡി.എഫും രംഗത്തെത്തിയതോടെ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു
പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ അഴിമതി ആരോപണം; തൃക്കരിപ്പൂരിൽ വികസന സെമിനാറിനിടെ സംഘർഷം
അഴിമതി ആരോപണം നേരിടുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനന്ദവല്ലി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. അഗതി ആശ്രയ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
Last Updated : Jun 15, 2022, 4:55 PM IST