കാസർകോട്: കെ റെയിൽ വിഷയത്തിൽ യുഡിഎഫിന്‍റേത് സങ്കുചിത രാഷ്ട്രീയ നിലപാടാണെന്നും പദ്ധതി പ്രദേശത്തിന്‍റെ പുറത്തുനിന്ന് ആളുകളെയെത്തിച്ചാണ് പ്രതിഷേധിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഒരു വിഭാഗം മാധ്യമങ്ങളും എതിർപ്പുമായി രംഗത്തുണ്ട്. കേരളത്തിന്‍റെ വികസനത്തിന് കെ റെയിൽ വേണം. വളര്‍ച്ച ആഗ്രഹിക്കുന്നവർ വികസന വിരോധികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Also read: വികസന വിഷയത്തില്‍ അനാവശ്യ എതിർപ്പുകൾക്ക് മുന്‍പില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി