കല്ല്യോട്ട് ഇരട്ടക്കൊലപാതകം; ഏത് അന്വേഷണവും സ്വാഗതാർഹമെന്ന് എം.വി ബാലകൃഷ്ണൻ - പെരിയ ഇരട്ട കൊലപാതകം
ലോകസഭാ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും കേസ് രാഷ്ട്രീയ ആയുധമാക്കാനാണ് ശ്രമിക്കുന്നത്.
കാസർകോട്:കല്ല്യോട്ട് ഇരട്ടക്കൊലപാതക കേസിൽ ഏത് അന്വേഷണവും സ്വാഗതാർഹമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ. കൊല്ലപ്പെട്ട ചെറുപ്പക്കാരുടെ മാതാപിതാക്കളുടെ വേദനകൾകൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോൺഗ്രസ് ഉപയോഗിക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും കേസ് രാഷ്ട്രീയ ആയുധമാക്കാനാണ് ശ്രമിക്കുന്നത്.ഈ കേസിലെ ഒന്നാം പ്രതി സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ആരോപണവിധേയനായപ്പോൾ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഈ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇടിവി ഭാരതിനോട് പറഞ്ഞു.