കാസർകോട്: പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണിലൂടെ മോശമായി പെരുമാറുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌ത സംഭവത്തില്‍ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി പാര്‍ട്ടി. കോടോം സ്വദേശിയായ കെവി കേളുവിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഫോണിലൂടെ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ ചേര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് നടപടി.
ഫോണില്‍ സംസാരിച്ചതും സന്ദേശമയച്ചതുമെല്ലാം ഉള്‍പ്പെടെയാണ് യുവതി പരാതിയുമായെത്തിയത്. കമ്മിറ്റിയില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ ഭീഷണപ്പെടുത്തിയതായും യുവതി പറയുന്നു. സംഭവത്തില്‍ കെവി കേളുവിനെതിരെയുള്ള കമ്മിറ്റിയുടെ തീരുമാനം ജില്ല സെക്രട്ടേറിയറ്റ് അംഗീകരിക്കുകയും ചെയ്‌തു.
കണ്ണൂരിലും അടുത്തിടെ സമാന സംഭവം: വിവിധ സംഭവങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് നേതാക്കന്മാരെയും പാര്‍ട്ടി പര്വര്‍ത്തകരെയും പുറത്താക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പലപ്പോഴാണ് കാണാറുണ്ട്. അടുത്തിടെ കണ്ണൂരില്‍ നിന്ന് ഇത്തരമൊരു വാര്‍ത്ത പുറത്ത് വന്നിരുന്നു. ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പിനെ തുടര്‍ന്നാണ് മൂന്ന് സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
പാടിയോട്ടുചാല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം.അഖില്‍, റാംഷ, സേവ്യര്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ച പരാതിയിലാണ് നടപടി. ഘടക കക്ഷി നേതാവിന്‍റെ മകനുമായി ചേര്‍ന്നാണ് സംഘം തട്ടിപ്പ് നടത്തിയതെന്നാണ് പുറത്ത് വന്ന വിവരം. ഏകദേശം 30 ലക്ഷത്തിന്‍റെ തട്ടിപ്പ് നടന്നതായാണ് സൂചന.
ആലപ്പുഴയിലും സമാന സംഭവം: ഫോണില്‍ സഹപ്രവര്‍ത്തകയുടേത് ഉള്‍പ്പെട്ട സൂക്ഷിച്ച സംഭവത്തില്‍ സിപിഎം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായ എപി സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് കാസര്‍കോട് നിന്നുള്ള സംഭവവും ഉണ്ടായത്. സോണയുടെ ഫോണില്‍ പാര്‍ട്ടി പ്രവര്‍ത്തകയുടെയും മറ്റ് നിരവധി സ്‌ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളുണ്ടെന്ന പാര്‍ട്ടിയിലെ ചില അംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. രണ്ടംഗ പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
പാര്‍ട്ടി അംഗങ്ങളുടെ പരാതിക്ക് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകയോട് മോശം പെരുമാറ്റമുണ്ടായെന്ന് പരാതി കൂടി ലഭിച്ചതാണ് നടപടിക്ക് കാരണമായത്. വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എംവി ഗോവിന്ദനും ആര്‍. നാസറിനും ജില്ല കമ്മിറ്റി സമര്‍പ്പിച്ച പരാതിയില്‍ ഇയാള്‍ക്കെതിരെയുള്ള തെളിവുകളും ഉള്‍പ്പെടുത്തിയിരുന്നു. അതേ സമയം സോണയ്‌ക്കെതിരെ പാര്‍ട്ടി നടപടി എടുത്തതില്‍ നിരവധി പേര്‍ അസംതൃപ്‌തി രേഖപ്പെടുത്തി.
also read:ബഫര്‍സോണ്‍ സമര നേതാവ് പി ജെ സെബാസ്റ്റ്യനെ കേരള കോൺഗ്രസ് എമ്മിൽ നിന്ന് പുറത്താക്കി