'ശബരിമല വിധി വന്നാല്‍ ചര്‍ച്ച ചെയ്തേ നടപ്പാക്കൂ';മറ്റ് പ്രശ്നങ്ങളില്ലെന്ന് സീതാറാം യെച്ചൂരി - CPM General Secretary Sitaram Yechury
വിധി വന്നാല്‍ ചർച്ച ചെയ്ത് മാത്രമേ നടപ്പാക്കൂവെന്ന് സർക്കാർ വ്യക്തമാക്കിയതാണെന്ന് സീതാറാം യെച്ചൂരി.
!['ശബരിമല വിധി വന്നാല്‍ ചര്‍ച്ച ചെയ്തേ നടപ്പാക്കൂ';മറ്റ് പ്രശ്നങ്ങളില്ലെന്ന് സീതാറാം യെച്ചൂരി സീതാറാം യെച്ചൂരി ശബരിമല വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത് സിപിഎം ജനറൽ സെക്രട്ടറി Sitaram yechuri Sitaram yechuri about sabarimala CPM General Secretary Sitaram Yechury CPM General Secretary](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11122756-thumbnail-3x2-yechuriii.jpg)
ശബരിമല വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്: സീതാറാം യെച്ചൂരി
കാസർകോട്: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് അന്തിമ വിധി വന്നാല്‍, ചർച്ച ചെയ്തേ നടപ്പാക്കൂവെന്ന് സർക്കാർ ഇതിനകം വ്യക്തമാക്കിയതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തിൽ മറ്റ് പ്രശ്നങ്ങളില്ല. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
'ശബരിമല വിധി വന്നാല്‍ ചര്‍ച്ച ചെയ്തേ നടപ്പാക്കൂ';മറ്റ് പ്രശ്നങ്ങളില്ലെന്ന് സീതാറാം യെച്ചൂരി
Last Updated : Mar 23, 2021, 3:18 PM IST