കാസർകോട്: ഭൂമികൾ തരിശിടരുതെന്ന സർക്കാർ ആഹ്വാനം ഏറ്റെടുത്ത് കാസർക്കോട്ടെ സിപിഎം പ്രവർത്തകർ. വിവിധ കമ്മിറ്റികൾ ചേർന്ന് 4000 ഏക്കർ തരിശ് ഭൂമിയിലാണ് കാർഷിക വിപ്ലവത്തിനൊരുങ്ങുന്നത്. ജില്ലയിൽ 4000 ഏക്കറോളം ഭൂമിയില്‍ കൃഷിയിറക്കുന്നതിന്‍റെ ഭാഗമായി ബേഡകം ഏരിയ കമ്മിറ്റി ജയപുരത്ത് ഏഴേക്കറില്‍ ആരംഭിച്ച പുനംകൃഷിക്ക് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ വിത്തിട്ടു. പുനം കൃഷിക്കും പച്ചക്കറി കൃഷിക്കുമൊപ്പം കപ്പ, കാച്ചിൽ തുടങ്ങി കിഴങ്ങു വർഗങ്ങളുടെ ഉത്പാദനവുമാണ് ലക്ഷ്യമിടുന്നത്.
തരിശ് ഭൂമിയില്‍ കൃഷിയിറക്കി സിപിഎം ബേഡകം ഏരിയ കമ്മിറ്റി
4000 ഏക്കറോളം ഭൂമിയില്‍ കൃഷിയിറക്കുന്നതിന്‍റെ ഭാഗമായി ബേഡകം ഏരിയ കമ്മിറ്റി ജയപുരത്ത് ഏഴേക്കറില്‍ ആരംഭിച്ച പുനംകൃഷിക്ക് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ വിത്തിട്ടു.
സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഏരിയാ കമ്മിറ്റികൾ ഒരു ഏക്കറെങ്കിലും കൃഷി ചെയ്യണമെന്നാണ് നേതൃത്വത്തിന്‍റെ നിര്‍ദേശം. കുറ്റിക്കോല്‍ ബേഡകം പഞ്ചായത്തുകളിലായി 250 ഏക്കര്‍ സ്ഥലത്ത് ഇതിനോടകം കൃഷിയിറക്കി. അംഗങ്ങളുടെ വീട് കേന്ദ്രീകരിച്ച് ഞാനും എന്‍റെ കുടുംബവും കൃഷിയിലേക്ക് എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കാസർക്കോട്ടെ മലയോര പ്രദേശമായ ബേഡകത്താണ് പ്രവർത്തകർ കാടു വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിയത്. പള്ളിക്കരയിലെ അബ്ദുള്‍ റസാഖ് ഹാജിയാണ് കൃഷിക്കായി ഏഴ് ഏക്കര്‍ ഭൂമി നൽകിയത്.