കേരളം

kerala

ETV Bharat / state

രാജിയിലും തീർന്നില്ല, കാസർകോട് ബിജെപിയിൽ പ്രശ്‌നം രൂക്ഷം ; പ്രതിഷേധം തുടർന്ന് പ്രവർത്തകർ

സിപിഎം ബന്ധത്തിന് കൂട്ടുനിന്ന നേതാക്കൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് ബിജെപി പ്രവത്തകർ

By

Published : Feb 24, 2022, 7:17 PM IST

CPM BJP ALLIANCE ISSUE IN KASARGOD  KASARGOD KUMBALA BJP ISSUE  കാസർകോട് ബിജെപിയിൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നു  കാസർകോട് ബിജെപി  കുമ്പള പഞ്ചായത്തിലെ സിപിഎം- ബിജെപി കൂട്ടുകെട്ട്
രാജിയിലും തീർന്നില്ല, കാസർകോട് ബിജെപിയിൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നു; പ്രതിഷേധം തുടർന്ന് പ്രവർത്തകർ

കാസർകോട് :ബിജെപി നേതാക്കളും പ്രവർത്തകരും തമ്മിലുള്ള പ്രശ്‌നം കൂടുതൽ വഷളാകുന്നു. കുമ്പള പഞ്ചായത്തിലെ സിപിഎം- ബിജെപി കൂട്ടുകെട്ടിനെ തുടർന്നുണ്ടായ പോര് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരുടെ രാജിയിലൂടെ പരിഹരിക്കാമെന്ന നേതൃത്വത്തിന്‍റെ പദ്ധതി പാളി. സിപിഎം ബന്ധത്തിന് കൂട്ടുനിന്ന നേതാക്കൾക്കെതിരെ നടപടിയില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് പ്രവർത്തകർ പറയുന്നു.

ഫൈറ്റ് ഫോർ ജസ്റ്റിസ് എന്ന പേരിലാകും ഇനി ഒരു വിഭാഗം ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കാസർകോട്ടെ ചില നേതാക്കൾ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്ന ആരോപണവുമായി ഇവർ രംഗത്തെത്തിയത് പുതിയ പോരിന് തുടക്കമിട്ടിട്ടുണ്ട്.

രാജിയിലും തീർന്നില്ല, കാസർകോട് ബിജെപിയിൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നു; പ്രതിഷേധം തുടർന്ന് പ്രവർത്തകർ

പെരിയ കേരള കേന്ദ്ര സർവകലാശാലയിലെ ചില നിയമനങ്ങളിൽ സാമ്പത്തിക ഇടപാടുണ്ടായിട്ടുണ്ടെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവച്ച പി.രമേശൻ ആരോപിച്ചു. ഇദ്ദേഹം മുൻ സംസ്ഥാന സമിതിയംഗവും നിലവിൽ കാസർകോട് നഗരസഭാംഗവുമാണ്.

കുമ്പള പഞ്ചായത്തിൽ സിപിഎമ്മിനൊപ്പം സഹകരിക്കാൻ തീരുമാനമെടുത്ത സംഭവത്തിൽ അന്നത്തെ ജില്ലാ പ്രസിഡന്‍റും നിലവിൽ ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കെ.ശ്രീകാന്ത് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഇതിൽ പ്രതിഷേധിച്ച്‌ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് പ്രവർത്തകർ താഴിട്ടുപൂട്ടിയ സാഹചര്യം വരെയുണ്ടായി.

READ MORE:കാസർകോട്ടെ താമരത്തർക്കം പരിഹരിക്കും; സിപിഎം പിന്തുണയോടെ വിജയിച്ച അംഗങ്ങൾ രാജിവെയ്ക്കും

പ്രവർത്തകരുടെ എതിർപ്പ് ശക്തമായതിനെ തുടർന്ന് കുമ്പള പഞ്ചായത്ത് സ്ഥിരം സമിതികളിലെ അധ്യക്ഷ സ്ഥാനവും അംഗത്വവും ബി.ജെ.പി അംഗങ്ങൾ രാജിവച്ചിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന അധ്യക്ഷൻ ഉറപ്പുനൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പ്രവർത്തകർ പറയുന്നത്.

സംസ്ഥാന അധ്യക്ഷൻ നേരിട്ട് വന്ന് ചർച്ച ചെയ്യണമെന്നും തങ്ങൾ ആവശ്യപ്പെട്ട മൂന്നുപേർക്കെതിരെ നടപടി വേണമെന്നും ഇവർ പറയുന്നു. ഇന്നും പാർട്ടിയുടെ ഉറച്ച പ്രവർത്തകരാണ് ഞങ്ങളെന്നും പ്രശ്ങ്ങൾ പരിഹരിച്ച് നേതാക്കൾ പാർട്ടിയെ മുന്നോട്ട് നയിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details