സിപിഎം പ്രവർത്തകന്‍റെ കൊലപാതകം: ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവ് - BJP activist jailed
കാസർകോട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റ് ഏഴ് ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു.
സി പി എം പ്രവർത്തകൻ മുരളിയുടെ കൊലപാതകം ബി ജെ പി പ്രവർത്തകന് ജീവപര്യന്തം തടവ്
കാസർകോട്: കുമ്പളയിൽ സിപിഎം പ്രവർത്തകനായ പി. മുരളിയെ വെട്ടിക്കൊന്ന കേസിൽ ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവും, രണ്ട് ലക്ഷം രൂപ പിഴയും. അനന്തപുരം സ്വദേശിയായ ശരത് രാജാണ് പ്രതി. കാസർകോട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റ് ഏഴ് ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു. 2014 ഒക്ടോബർ 27 നാണ് മുരളി കൊല്ലപ്പെട്ടത്.