കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതർക്കെതിരായ വിവാദ പരാമർശത്തിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എയെ തള്ളി സിപിഎം ജില്ലാ നേതൃത്വം. അത്തരമൊരു സന്ദർഭത്തിൽ പറയാൻ പാടില്ലായിരുന്നുവെന്നും എം.എൽ.എയുടെ പരാമർശത്തെ ന്യായീകരിക്കുന്നില്ലെന്നും ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്‌ണൻ പറഞ്ഞു. പാർട്ടി, എം.എൽ.എയോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും പ്രതികരണത്തിൽ തെറ്റായ ഉദേശമില്ലെന്നായിരുന്നു എം.എൽ.എയുടെ വിശദീകരണമെന്നും ബാലകൃഷ്‌ണൻ പറഞ്ഞു.
എൻഡോസൾഫാൻ വിവാദ പരാമർശം; എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിനെ തള്ളി സിപിഎം - cpim state secretary m v balakrishnan
എൻഡോസൾഫാൻ ദുരിത ബാധിതർക്കെതിരായ വിവാദ പരാമർശത്തിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എയെ തള്ളി സിപിഎം ജില്ലാ നേതൃത്വം
എൻഡോസൾഫാൻ വിവാദ പരാമർശം; എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിനെ തള്ളി സിപിഎം
അതേസമയം, പ്രതിഷേധം ശക്തമാകുമ്പോഴും സംഭവത്തിൽ ഇതുവരെ പ്രതികരിക്കാൻ എംഎൽഎ സി എച്ച് കുഞ്ഞമ്പു തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം സ്വകാര്യ ചാനൽ ചർച്ചയ്‌ക്കിടെയായിരുന്നു എൻഡോസൾഫാൻ ഇരകൾക്ക് എത്ര കിട്ടിയാലും മതിയാകില്ലെന്ന വിവാദ പരാമർശം ഉണ്ടായത്.