കാസർകോട്:എൻഡോസൾഫാൻ ഇരകൾക്ക് നീതി നിഷേധിക്കരുതെന്ന് സി.പി.ഐ മുഖപത്രം. എൻഡോസൾഫാൻ ഇരകൾക്ക് അടിയന്തരമായി നഷ്‌ടപരിഹാരം നൽകണമെന്നാണ് ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നത്. വിഷയം ഇടതുമുന്നണിക്ക് ഇനിയും ഒരു കളങ്കമായി തുടരാൻ അനുവദിച്ചു കൂടായെന്നും ലേഖനത്തിൽ പറയുന്നു.
എൻഡോസൾഫാൻ ഇരകൾക്ക് നീതി നിഷേധിക്കരുതെന്ന് സി.പി.ഐ മുഖപത്രം - എൻഡോസൾഫാൻ ജനയുഗം
ഇരകൾക്ക് സർക്കാർ അടിയന്തരമായി നഷ്‌ടപരിഹാരം നൽകണമെന്നാണ് ജനയുഗം മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നത്
ഇരകൾക്ക് മുഴുവൻ നഷ്‌ട പരിഹാരം നൽകാത്തത് പ്രതിഷേധാർഹവും അപലപനീയവും ക്രൂരവുമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. 2017ലാണ് എൻഡോസൾഫാൻ ഇരകൾക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്‌ട പരിഹാരം നൽകണമെന്ന് സുപ്രിം കോടതി വിധിച്ചത്. എന്നാൽ ഇതുവരെ 3704 ഇരകളിൽ എട്ടുപേർക്ക് മാത്രമേ നഷ്‌ടപരിഹാരം നൽകിയിട്ടുള്ളുവെന്നും ലേഖനം വിമർശിക്കുന്നു.
ഇരകളിൽ 102 പേർ തികച്ചും ശയ്യാവലംബികളാണ്. 326 പേർ മാനസിക വെല്ലുവിളികളെ നേരിടുന്നു. 201 പേർ ശരീരിക വൈകല്യം ബാധിച്ചവരാണെന്നും ജനയുഗം ചൂണ്ടിക്കാട്ടുന്നു. ബോധപൂർവം അല്ലെങ്കിൽ തന്നെയും സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമാണ് ഈ ദുരന്തത്തിന് ഉത്തരവാദികൾ എന്നു ഇതിനകം സമൂഹത്തിനും ബന്ധപ്പെട്ട എല്ലാവർക്കും ബോധ്യമുള്ള വസ്‌തുതയാണെന്ന് ആണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.