കേരളം

kerala

ETV Bharat / state

മുളിയാര്‍ പഞ്ചായത്തില്‍ കൊവിഡ് രോഗികൾ വോട്ട് രേഖപ്പെടുത്തി

ഏഴ് പേരാണ് പഞ്ചായത്തിൽ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്

Election  covid voters poll their votes  മുളിയാര്‍ പഞ്ചായത്തില്‍ കൊവിഡ് രോഗികൾ വോട്ട് രേഖപെടുത്തി  kerala local body election
മുളിയാര്‍ പഞ്ചായത്തില്‍ കൊവിഡ് രോഗികൾ വോട്ട് രേഖപെടുത്തി

By

Published : Dec 14, 2020, 9:22 PM IST

കാസർകോട്: മുളിയാര്‍ പഞ്ചായത്തില്‍ കൊവിഡ് രോഗികൾ വോട്ട് രേഖപ്പെടുത്തി. ഏഴ് പേരാണ് പഞ്ചായത്തിൽ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ഏഴ് പേരും പി.പി.ഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്തത്. ശ്രീഹരി അങ്കണവാടിയിലെ പോളിങ് സ്റ്റേഷനിലെ രണ്ടാം നമ്പർ ബൂത്തിലാണ് ഇവര്‍ വോട്ട് ചെയ്തത്.

ബൂത്തിലെ പ്രിസൈഡിങ് ഓഫീസറും ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് പോളിങ് ഓഫീസര്‍മാരും പി.പി.ഇ കിറ്റ് ധരിച്ച ശേഷം വോട്ടര്‍മാര്‍ക്ക് സമ്മതിദായക അവകാശം നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. ഒരു കുടുംബത്തിലെ മുതിര്‍ന്ന സ്‌ത്രീ തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് പോസറ്റീവ് ആയതോടെ അവരുമായി പ്രാഥമിക സമ്പര്‍ക്കം ഉണ്ടായിരുന്നകൊണ്ട് ക്വാറന്‍റൈനിലായ രണ്ട് കുടുംബത്തിലെ ഏഴ് പേരാണ് വോട്ട് ചെയ്യാന്‍ എത്തിയത്.

ABOUT THE AUTHOR

...view details