കേരളം

kerala

ETV Bharat / state

കൊവിഡ് 19; രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സൗകര്യമെര്‍പ്പെടുത്തും - ബല്ലാ ഗവ ഹയര്‍സെക്കണ്ടറി

കൊവിഡ് 19 രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍ കാഞ്ഞങ്ങാട് ലക്ഷ്‌മി മേഘന്‍ ആശുപത്രിയും, കാഞ്ഞങ്ങാട് അരമന ആശുപത്രികളുടെ ഒരു ബ്ലോക്കും ഏറ്റെടുക്കും. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും. ഡോക്ടര്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍,പോലീസ് എന്നിവരടങ്ങുന്ന ടീം കര്‍ശന പരിശോധന നടത്തും. മംഗലാപുരം വഴി കേരളത്തിലേക്ക് വരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും

Covid  കൊവിഡ് 19  സൗകര്യമെര്‍പ്പെടുത്തും  ജില്ലാതല അവലോകന സമിതി യോഗം  മംഗലാപുരം  ബല്ലാ ഗവ ഹയര്‍സെക്കണ്ടറി  മംഗലാപുരം വിമാനത്താവളം
കൊവിഡ് 19; രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സൗകര്യമെര്‍പ്പെടുത്തും

By

Published : Mar 19, 2020, 8:52 PM IST

കാസര്‍ഗോഡ്: കൊവിഡ് 19 രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സൗകര്യമെര്‍പ്പെടുത്താന്‍ കാസർഗോഡ് ജില്ലാതല അവലോകന സമിതി യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട് ലക്ഷ്‌മി മേഘന്‍ ആശുപത്രിയും, കാഞ്ഞങ്ങാട് അരമന ആശുപത്രികളുടെ ഒരു ബ്ലോക്കും ഇതിനായി ഏറ്റെടുക്കും. വിദേശത്തു നിന്ന് വന്ന രോഗലക്ഷണമില്ലാത്തവരെ നിരീക്ഷണ കാലാവധി കഴിയുന്നതുവരെ പാര്‍പ്പിക്കുന്നതിന് കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ബല്ലാ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളും ഏറ്റെടുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും. ഡോക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പൊലീസ് എന്നിവരടങ്ങുന്ന ടീം കര്‍ശന പരിശോധന നടത്തും. മംഗലാപുരം വഴി കേരളത്തിലേക്ക് വരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ കൊണ്ടുവരുന്നതിനും തീരുമാനിച്ചു. മംഗലാപുരം വിമാനത്താവളത്തില്‍ ഒരു സ്‌പെഷ്യല്‍ ഓഫീസറെ ഇതിനായി നിയമിച്ചിട്ടുണ്ട്.

അതേസമയം മംഗലാപുരം വിമാനത്താവളം വഴി വിദേശത്തു നിന്നു കേരളത്തിലേക്ക് വരുന്നവരെ കര്‍ണ്ണാടക സര്‍ക്കാരിന്‍റെ പ്രത്യേക വാഹനത്തില്‍ തലപ്പാടിയില്‍ എത്തിക്കും. ഇവരെ പ്രത്യേക മെഡിക്കല്‍ ടീം പരിശോധിക്കും. അതിനുശേഷം രോഗലക്ഷണമുള്ളവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവരെ കെ എസ് ആര്‍ ടി സി ബസില്‍ കാസര്‍കോട് എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവർ തലപ്പാടിയിൽ നിന്നും സ്വകാര്യവാഹനത്തില്‍ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ തലപ്പാടി കൗണ്ടറില്‍ സൂക്ഷിച്ചിരിക്കുന്ന സാക്ഷ്യപത്രത്തിൽ ഒപ്പിട്ട് നല്‍കണം. തുടർന്ന് അവർക്ക് സ്വകാര്യ വാഹനത്തിൽ പോകാം. ഉത്സവങ്ങളിലും ആരാധാനാലയങ്ങളിലും ജില്ലാ കലക്ടറുടെ ഉത്തരവിൽ നിഷ്‌കര്‍ഷിച്ച അൻപതിൽ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും ഉന്നതതല യോഗം തീരുമാനിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കലക്‌ടർ അറിയിച്ചു.




ABOUT THE AUTHOR

...view details