കാസർകോട്: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 200 കടന്നു. ഒന്നാം ഘട്ടത്തിൽ വുഹാ നിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർഥിയും രണ്ടാം ഘട്ടത്തിൽ വിദേശത്ത് നിന്ന് വന്നവരുമടക്കം 177 പേർക്കാണ് കൊവിഡ്. ഇവരെല്ലാം ആശുപത്രി വിട്ടു. മൂന്നാം ഘട്ടത്തിൽ ഇതുവരെയായി 36 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 21 പേരും മഹാരാഷ്‌ട്രയിൽ നിന്നും വന്നവരാണ്.
കാസർകോട് കൊവിഡ് ബാധിതരുടെ എണ്ണം 200 കടന്നു - കാസർകോട്
ഒന്നാം ഘട്ടത്തിൽ വുഹാ നിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർഥിയും രണ്ടാം ഘട്ടത്തിൽ വിദേശത്ത് നിന്ന് വന്നവരുമടക്കം 177 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാം ഘട്ടത്തിൽ ഇതുവരെയായി 36 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
നേരത്തെ ചെമ്മനാട് പഞ്ചായത്തിലും കാസർകോട് നഗരസഭാ പരിധിയിലുമാണ് ഏറെ വൈറസ് ബാധിതരുണ്ടായത്. എന്നാൽ രോഗവ്യാപനം മൂന്നാം ഘട്ടത്തിലെത്തിയപ്പോൾ കുമ്പള, പൈവളിഗെ സ്വദേശികളാണ് ഏറെയും രോഗ ബാധിതർ. അതേസമയം സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കുറഞ്ഞത് മാത്രമാണ് ജില്ലയെ സംബന്ധിച്ച് ആശ്വാസമാകുന്നത്. രോഗം പിടിപെട്ട ആരോഗ്യ പ്രവർത്തകർ അടക്കം വളരെ വേഗത്തിൽ ആശുപത്രി വിട്ടതും ആശ്വാസമായി. പുറമെ നിന്നും എത്തുന്നവരെ കൃത്യമായി നിരീക്ഷണത്തിൽ ഇരുത്താൻ കഴിയുന്നുണ്ട്. അതേസമയം ചക്ക വീണ് പരിക്കേറ്റയാൾക്ക് എങ്ങനെ കൊവിഡ് ബാധയുണ്ടായെന്നതും ഉറവിടം കണ്ടെത്താനാവാത്തതും ആരോഗ്യ വകുപ്പിന് തലവേദനയായിട്ടുണ്ട്.