കേരളം

kerala

ETV Bharat / state

കാസര്‍കോട് 200 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് സ്ഥിരീകരിച്ചു

വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 419 പേർ രോഗ മുക്തരായി. നിലവിൽ 2395 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്. അതേസമയം കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 171 ആയി.

കാസര്‍കോട് 200 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  covid updated Kasargod  covid updated  കൊവിഡ് സ്ഥിരീകരിച്ചു  കൊവിഡ്
കാസര്‍കോട് 200 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 24, 2020, 9:14 PM IST

കാസര്‍കോട്:ജില്ലയിൽ 200 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ അഞ്ച് പേരും വിദേശത്ത് നിന്നും വന്ന മൂന്ന് പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 419 പേർ രോഗ മുക്തരായി. നിലവിൽ 2395 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്. അതേസമയം കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 171 ആയി.


അജാനൂർ(1), ബളാൽ(4), ചെമ്മനാട്(14), ചെങ്കള(3), ചെറുവത്തൂർ(4), കാഞ്ഞങ്ങാട്(17), കാസർകോട്(8), കയ്യൂർ ചീമേനി(1), കിനാനൂർ കരിന്തളം(3),കോടോം ബേളൂർ(1), കുമ്പള(11), കുറ്റിക്കോൽ(8), മധൂർ(10), മടിക്കൈ(3), മൊഗ്രാൽ(3), നീലേശ്വരം(16), പടന്ന(3), പൈവലിഗ(3), പള്ളിക്കര(16),പുല്ലൂർ പെരിയ(18), പിലിക്കോട്(1), പുത്തിഗെ(13), തൃക്കരിപ്പൂർ(3), വലിയപറമ്പ്(1), വെസ്റ്റ് എളേരി(5) സ്വദേശികളാണ് രോഗ ബാധിതരായത്.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4936 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 443 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സർവ്വേ അടക്കം 1288 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 290 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 363 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details