കാസര്‍കോട്: സമ്പർക്കത്തിലൂടെ 143 പേരടക്കം 147 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. 2 പേരുടെ ഉറവിടം ലഭ്യമല്ല. 2പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 266 പേർ രോഗ മുക്തരായി. ജില്ലയിലെ ഇത് വരെയുള്ള ഉയർന്ന രോഗ മുക്തി നിരക്കാണിത്. ദുമയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗ ബാധിതർ. 73 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പള്ളിക്കര(13), കരിന്തളം(1), തൃക്കരിപ്പൂർ(1), ഉദുമ(73), കാസർകോട്(3), മുളിയാർ(1),കുമ്പള(1), ചെമ്മനാട്(37), കാഞ്ഞങ്ങാട്(5), കാറഡുക്ക(3), അജാനൂർ(3), കോടോം ബേളൂർ(1), മങ്കല്പടി(2), ബളാൽ(1) സ്വദേശികൾക്ക് സമ്പർക്കത്തിലൂടെ രോഗ ബാധയുണ്ടായി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മങ്കല്പടി, വെസ്റ്റ് എളേരി സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.
കാസര്‍കോട് 147 പേര്‍ക്ക് കൂടി കൊവിഡ്
വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 266 പേർ രോഗ മുക്തരായി.
കാസര്‍കോട് 147 പേര്‍ക്ക് കൂടി കൊവിഡ്
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4844 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 493 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 794പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 575 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 350 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.