കാസര്‍കോട് പുതിയ രോഗികളില്ല; നാല് പേര്‍ക്ക് രോഗ മുക്തി - കാസര്‍കോട് പുതിയ രോഗികളില്ല; നാല് പേര്‍ക്ക് രോഗ മുക്തി
കാസർകോട് മെഡിക്കൽ കോളജിലെ കൊവിഡ് ആശുപത്രിയിൽ നാല് പേരും , കണ്ണൂർ മെഡിക്കൽ കോളജിൽ രണ്ടും ജില്ലാ ആശുപത്രിയിലെ ഒരാളുമുൾപ്പെടെ ഇനി കാസർകോടുകാരായ ഏഴ് പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നത്.
കാസര്‍കോട്:കാസർകോട് പുതിയ കൊവിഡ് രോഗികളില്ല. നാല് പേർ ഇന്ന് വൈറസ് മുക്തരായി ആശുപത്രി വിട്ടു. കാസർകോട് മെഡിക്കൽ കോളജിലെ കൊവിഡ് ആശുപത്രിയിൽ നാല് പേരും , കണ്ണൂർ മെഡിക്കൽ കോളജിൽ രണ്ടും ജില്ലാ ആശുപത്രിയിലെ ഒരാളുമുൾപ്പെടെ ഇനി കാസർകോടുകാരായ ഏഴ് പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നത്. ജില്ലയിൽ ഇപ്പോൾ 1918 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ആകെ അയച്ച 4585 സാമ്പിളുകളിൽ 469 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്ന് പുതിയതായി മൂന്ന് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ള 11204 പേര്‍ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.