കേരളം

kerala

By

Published : Nov 5, 2020, 10:09 PM IST

ETV Bharat / state

കാസര്‍കോട് 155 പേര്‍ക്ക് കൂടി കൊവിഡ്

കേന്ദ്രങ്ങളിൽ നിന്നും 43 പേര്‍ രോഗ മുക്തരായി. വീടുകളില്‍ 3918 പേരും സ്ഥാപനങ്ങളില്‍ 542 പേരുമുള്‍പ്പെടെ 4460 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 391  പേരെ കൂടി നിരീക്ഷണത്തിലാക്കി.

Covid  covid update kasargod  കാസര്‍കോട്  കാസര്‍കോട് കൊവിഡ് കണക്ക്  കാസര്‍കോട് കൊവിഡ്  കാസര്‍കോട് കൊവിഡ് വാര്‍ത്ത
കാസര്‍കോട് 155 പേര്‍ക്ക് കൂടി കൊവിഡ്

കാസര്‍കോട്:സമ്പര്‍ക്കത്തിലൂടെ 149 പേരടക്കം ജില്ലയില്‍ 155 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട്‌പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല്‌പേര്‍ക്കും രോഗ ബാധയുണ്ടായി. വിവിധ ചികിത്സ.കേന്ദ്രങ്ങളിൽ നിന്നും 43 പേര്‍ രോഗ മുക്തരായി. വീടുകളില്‍ 3918 പേരും സ്ഥാപനങ്ങളില്‍ 542 പേരുമുള്‍പ്പെടെ 4460 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 391 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1067 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 227 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 443 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
19325 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 977 പേര്‍ വിദേശത്ത് നിന്നെത്തിയവരും 749 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 17567 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1558 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details