കേരളം

kerala

ETV Bharat / state

കൊവിഡ് ചികിത്സക്കെത്തിയ കുടുംബത്തിൽ നിന്ന് അമിത തുക ഈടാക്കിയെന്ന് പരാതി

കാസർഗോഡുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

Covid  കൊവിഡ് ചികിത്സയ്ക്കെത്തിയ കുടുംബത്തിൽ നിന്ന അമിത തുക ഈടാക്കിയെന്ന് പരാതി  കാസർഗോഡ്  കൊവിഡ്
കൊവിഡ് ചികിത്സയ്ക്കെത്തിയ കുടുംബത്തിൽ നിന്ന അമിത തുക ഈടാക്കിയെന്ന് പരാതി

By

Published : May 15, 2021, 2:25 PM IST

കാസർഗോഡ്: കൊവിഡ് ചികിത്സയ്ക്കായി ഒരു കുടുംബത്തിൽ നിന്ന് സ്വകാര്യ ആശുപത്രി അമിത നിരക്ക് ഈടാക്കിയതായി പരാതി.നാലു ദിവസത്തെ ചികത്സയ്ക്ക് അമ്പതിനായിരത്തോളം രൂപയാണ് ഈടാക്കിയത്.ചികിത്സക്ക് നിശ്ചിത നിരക്ക് നിശ്ചയിച്ചു ഉത്തരവായ ശേഷവും കൊള്ള നടക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെ ബിൽ.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് ആശുപത്രിയുടെ കൊള്ളയ്ക്ക് ഇരയായത്.

കൊവിഡ് ചികിത്സയ്ക്കെത്തിയ കുടുംബത്തിൽ നിന്ന അമിത തുക ഈടാക്കിയെന്ന് പരാതി

2000 രൂപ ഇളവ് നൽകി 48000 രൂപയാണ് കഴിഞ്ഞ ദിവസം ആശുപത്രി ഈടാക്കിയത്. വാർഡിലെ ചികിത്സക്ക് പ്രതിദിനം പരമാവധി 2645 രൂപയാണ് സർക്കാർ നിശ്ചയിച്ച നിരക്കെന്നിരിക്കെ ബില്ലിൽ ചേർത്തത് 7000 രൂപയാണ്. 950 രൂപ നിരക്കിൽ പി പി ഇ കിറ്റിനും വാങ്ങി. ഉപയോഗിക്കാത്ത ഐസിയുവിനടക്കം ബില്ല് നൽകിയതായാണ് കുടുംബം പരാതിപ്പെടുന്നത്. ബില്ലിൽ ചികത്സയെ കുറിച്ച് വ്യക്തതയുമില്ല. സംഭവത്തിൽ കുടുംബം പരാതി നൽകി.

ABOUT THE AUTHOR

...view details