കേരളം

kerala

ETV Bharat / state

വന്ധ്യംകരണ കേന്ദ്രത്തിലെ മൃഗഡോക്ടര്‍ക്ക് കൊവിഡ് - കൊവിഡ്

ഹൈദരാബാദ് സ്വദേശിയായ വെറ്റിനറി ഡോക്ടർക്ക് കടിയേറ്റത്. കാസർകോട് ജനറൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ഫലം വന്നത്.

covid  veterinarian  sterilization center  വന്ധ്യംകരണ കേന്ദ്രം  മൃഗഡോക്ടര്‍ക്ക് കൊവിഡ്  കൊവിഡ്  കാസര്‍കോട്
വന്ധ്യംകരണ കേന്ദ്രത്തിലെ മൃഗഡോക്ടര്‍ക്ക് കൊവിഡ്

By

Published : Sep 6, 2020, 3:22 AM IST

കാസര്‍കോട്:വന്ധ്യംകരണ കേന്ദ്രത്തിൽ തെരുവുനായയുടെ കടിയേറ്റ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിൽ നിന്നും പിടികൂടിയ തെരുവ് നായ്ക്കളെ വന്ധ്യകരണ കേന്ദ്രത്തിലെ കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് ഹൈദരാബാദ് സ്വദേശിയായ വെറ്റിനറി ഡോക്ടർക്ക് കടിയേറ്റത്. കാസർകോട് ജനറൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ഫലം വന്നത്. ഇതേതുടർന്ന് വന്ധ്യംകരണത്തിനായി എത്തിച്ച പട്ടികളെ പ്രത്യേക കൂട്ടിൽ നിരീക്ഷണത്തിലാക്കി.

ഡോക്ടറുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ആളുകളെ തിരിച്ചറിഞ്ഞ് ക്വാറന്‍റൈനില്‍ വിടാന്‍ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ് നഗരത്തിൽ അലഞ്ഞുതിരിഞ്ഞ തെരുവുനായ കാൽനട യാത്രക്കാരെ ഉൾപ്പടെ കടിച്ചിരുന്നു. ഇതേതുടർന്ന് ഇന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പട്ടി പിടുത്തവും ഊർജിതമാക്കി. നാലു പട്ടി പിടുത്തക്കാരെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. പിടികൂടിയ പട്ടികളെ തായലങ്ങാടിയിലെ വന്ധ്യംകരണ കേന്ദ്രത്തിൽ എത്തിച്ചു കൂട്ടിലേക്ക് മാറ്റുന്ന സമയത്താണ് ഡോക്ടർക്ക് കടിയേറ്റത്. ഡോക്ടർക്ക് കൊവിഡ് പോസിറ്റീവായതോടെ എ.ബി.സി കേന്ദ്രം താൽക്കാലികമായി അടച്ചു.

ABOUT THE AUTHOR

...view details