കേരളം

kerala

ETV Bharat / state

കാസര്‍കോട് വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്

Covid  who attended the wedding in Chengala  covid to 43 people  ചെങ്കള  വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്  43 പേര്‍ക്ക് കൊവിഡ്  കൊവിഡ് മാനദണ്ഡങ്ങൾ
കാസര്‍കോട് വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്

By

Published : Jul 25, 2020, 5:29 PM IST

Updated : Jul 25, 2020, 7:21 PM IST

17:19 July 25

വധുവിനും വരനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

കാസർകോട്: ചെങ്കള പഞ്ചായത്തിലെ നാലാം വാർഡിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17നായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയണമെന്നും രോഗലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും കലക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചവര്‍ക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. രണ്ടു വർഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് നിയമപ്രകാരം കേസെടുക്കാൻ ഡി സജിത്ബാബു പൊലീസിനോട് നിർദേശിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പൂർണമായി ഒഴിവാക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.

Last Updated : Jul 25, 2020, 7:21 PM IST

ABOUT THE AUTHOR

...view details