കേരളം

kerala

ETV Bharat / state

കാസർകോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷം - കാസർകോട് ജില്ല

ശാരീരിക അകലം പാലിക്കുന്നതിലും ശുചിത്വ കാര്യങ്ങളിലും മാസ്ക് ഉപയോഗത്തിലും ജാഗ്രത കുറവ് പൊതു ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു.

covid spread in Kasargod district  കാസർകോട് ജില്ല  കൊവിഡ് വ്യാപനം രൂക്ഷം
കാസർകോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷം

By

Published : Sep 17, 2020, 8:16 PM IST

കാസർകോട്‌:ജില്ലയിൽ കൊവിഡ് വ്യാപനം തീവ്രമാകുന്നു. നിയന്ത്രണങ്ങളിൽ വലിയതോതിൽ ഇളവ് വന്നതോടെ സമ്പർക്ക വ്യാപന കേസുകൾ വർധിച്ചുവരികയാണ്. നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഒപ്പം മരണ നിരക്കും ഏറുന്നു. സാമൂഹ്യജീവിതം സാധാരണനിലയിൽ ആയി തുടങ്ങിയതോടെ പ്രതിരോധത്തിനായി പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളിൽ വീഴ്ച വരുന്നുവെന്നതിന്‍റെ സൂചനയായി ,രോഗവ്യാപന നിരക്ക് ഉയർന്നതിനെ ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.

ശാരീരിക അകലം പാലിക്കുന്നതിലും ശുചിത്വ കാര്യങ്ങളിലും മാസ്ക് ഉപയോഗത്തിലും ജാഗ്രത കുറവ് പൊതു ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. പൊതു ചടങ്ങുകളും കൂട്ടം കൂടലുകളും ഒഴിവാക്കണമെന്ന നിർദേശങ്ങൾ പരസ്യമായിത്തന്നെ ലംഘിക്കപ്പെടുന്ന രീതിയിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കപ്പെടുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നുണ്ട്.






ABOUT THE AUTHOR

...view details