കേരളം

kerala

ETV Bharat / state

വിദേശത്ത്‌ നിന്നെത്തിയവരെ നിരീക്ഷിക്കാൻ ഇനി പൊലീസും - കാസർകോട്‌

നിരീക്ഷണ കാലയവളവ്‌ പാലിക്കാതെ പുറത്തിറങ്ങുവർക്കെതിരെ നടപടിയുണ്ടാകും

Covid  വിദേശത്ത്‌  പുറത്തിറങ്ങുവർക്കെതിരെ നടപടി  കാസർകോട്‌  ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗം
വിദേശത്ത്‌ നിന്നെത്തിയവരെ നിരീക്ഷിക്കാൻ ഇനി പൊലീസും

By

Published : Mar 23, 2020, 10:58 PM IST

കാസർകോട്‌:വിദേശരാജ്യങ്ങളിൽ നിന്ന്‌ കഴിഞ്ഞ മാർച്ച്‌ ഒന്നുമുതൽ കാസർകോട്‌ ജില്ലയിലെത്തിയവരുടെ പേരുവിരം ജില്ലാ പൊലീസ്‌ ശേഖരിച്ചു. നാലായിരത്തോളം പേരാണ്‌ മംഗളൂരു, കണ്ണൂർ, കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി എത്തിയത്‌. ഇവരുടെ വീടുകളിൽ അതാത്‌ സ്‌റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരെത്തി കാര്യങ്ങൾ അന്വേഷിക്കും. നിരീക്ഷണ കാലയവളവ്‌ പാലിക്കാതെ പുറത്തിറങ്ങുവർക്കെതിരെ നടപടിയുണ്ടാകും. ഉത്തരമേഖലാ ഡിഐജി സേതുരാമൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച നടന്ന ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമായത്‌.

ABOUT THE AUTHOR

...view details