കാസർകോട്: കേരളത്തില്‍ നിന്നും ദക്ഷിണ കന്നഡ ജില്ലയിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി വീണ്ടും ഉത്തരവ്. ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ ഓഫീസര്‍ കാസര്‍കോട് ഡിഎംഒയ്ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പല തവണ അറിയിപ്പ് നല്‍കിയെങ്കിലും പൊതുജനങ്ങളില്‍ നിന്നും അനുകൂലമായ സമീപനം ഉണ്ടായിട്ടില്ലെന്നും കത്തില്‍ പറയുന്നു.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക
ദക്ഷിണ കന്നഡ ജില്ലയിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി കാണിച്ച് ജില്ലാ ആരോഗ്യ ഓഫീസര്‍ കാസര്‍കോട് ഡിഎംഒയ്ക്ക് കത്തി നൽകി.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്
നേരത്തെ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയപ്പോള്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയില്‍ മലയാളിയായ അഭിഭാഷകന്‍ സുബ്ബയ്യ റൈ നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് പരിശോധനകള്‍ ഒഴിവാക്കിയിരുന്നു.