കാസർകോട്:കൊവിഡ് വ്യാപനം തടയുന്നതിന് കാസർകോട്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡയിലേക്ക് പ്രവേശനത്തിന് അഞ്ച് റോഡുകൾ മാത്രമാണ് തുറക്കുക. ബാക്കി റോഡുകളും ഊടുവഴികളും അടച്ചു. കേരളത്തിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ.
കൊവിഡ് വ്യാപനം;കാസർകോട്-കർണാടക അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തി കർണാടക - kerala news
ബസിൽ യാത്ര ചെയ്യുന്നവർക്ക് 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണ്.
കൊവിഡ് വ്യാപനം;കാസർകോട്-കർണാടക അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തി കർണാടക
ബസിൽ യാത്ര ചെയ്യുന്നവർക്ക് 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണ്. ബസിൽ കയറുമ്പോൾ റിപ്പോർട്ട് ഉണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പാക്കണം. രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് ചെക്ക്പോസ്റ്റുകളിൽ നിയന്ത്രണമില്ല.