കാസര്‍കോട് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - കെപി അബ്ദുള്‍ റഹ്മാന്‍
തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടന്ന വിവാഹത്തില്‍ പങ്കെടുത്ത ഇയാളുടെ മകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു
![കാസര്‍കോട് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു Covid latest news from kasarkod covid death kasarkod covid news corona virus കാസര്‍കോട് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു കെപി അബ്ദുള്‍ റഹ്മാന്‍ കാസര്‍കോട് കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8239996-thumbnail-3x2-tvm.bmp)
കാസര്‍കോട്:ജില്ലയില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി കെപി അബ്ദുള്‍ റഹ്മാന്‍ (69) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടന്ന വിവാഹത്തില്‍ പങ്കെടുത്ത ഇയാളുടെ മകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് അബ്ദുള്‍ റഹ്മാന്‍റെ സ്രവം പരിശോധനക്ക് അയച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും എട്ടിക്കുളത്തെ ലാബ് ടെക്‌നീഷ്യന്‍റെ സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കുമാണ് പ്രദേശത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കല്യാണ ചടങ്ങില്‍ പങ്കെടുത്ത 14 പേര്‍ രോഗബാധിതരായി. കൈക്കോട്ടുകടവിലെ 52 പേരിലാണ് പരിശോന നടത്തിയത്.