കാസർകോട് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി നബീസയാണ് മരിച്ചത്
കാസർകോട്: കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. കാസർകോട് പടന്നക്കാട് സ്വദേശി നബീസ (75) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്‌ച്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്. ഇവര്‍ക്ക് രോഗം പകര്‍ന്നതിന്‍റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. വെള്ളിയാഴ്‌ച്ച മംഗളൂരുവില്‍ കൊവിഡ് ബാധിച്ച് രണ്ട് കാസര്‍കോട് സ്വദേശികള്‍ കൂടി മരിച്ചിരുന്നു.