സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം - kasargod latest news
07:38 July 18
കാസർകോട് ഉപ്പള സ്വദേശിനി നഫീസയാണ് (74) മരിച്ചത്
കാസർകോട്:കൊവിഡ് ബാധിച്ച് 74 കാരി മരിച്ചു. ഉപ്പള ഹിദായത്ത് നഗർ സ്വദേശിനി നഫീസയാണ് മരിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 11 ആണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഒപ്പം മരുമകൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗ ഉറവിടം ഇത് വരെ വ്യക്തമായിട്ടില്ല. നഫീസയെ കൂടാതെ കുടുംബത്തിലെ മറ്റ് 7 പേർക്ക് കൂടി സമ്പർക്കത്തിലുടെ വൈറസ് ബാധിച്ചു. ഇവരുടെ 4 മക്കൾക്കും 2 പേരക്കുട്ടികൾക്കും ബന്ധുവായ അയൽവാസിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. നഫീസയുടെ മകൻ നേരത്തെ ഗൾഫിൽ നിന്നും മടങ്ങിയെത്തിയിരുന്നു. ആ ഘട്ടത്തിൽ പരിശോധന നടത്തിയപ്പോൾ ഇയാൾ നെഗറ്റീവായിരുന്നു. എന്നാൽ നഫീസയ്ക്ക് രോഗം സ്ഥിരീകരിച്ച ശേഷം നടത്തിയ പരിശോധനയിൽ ഇയാളുൾപ്പടെയുള്ളവർക് രോഗം സ്ഥിരീകരിച്ചു.
കര്‍ണാടക ഹുബ്ലിയില്‍ വ്യാപാരിയായിരുന്ന മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ ബി.എം അബ്‌ദുല്‍റഹ്മാൻ (48) കാറില്‍ നാട്ടിലേക്ക് വരുന്നതിനിടെ ജൂലൈ 7 ന് കാസർകോട്ട് വച്ച് മരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ അബ്‌ദുല്‍റഹ്മാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും കാസർകോട്ട് ചികിത്സയിലില്ലാതിരുന്നതിനാൽ കേരളത്തിന്‍റെ കൊവിഡ് മരണ പട്ടികയിൽ രേഖപ്പെടുത്തിയിരുന്നില്ല.