കേരളം

kerala

കാസർകോട്ട് 295 പേർക്ക് കൂടി കൊവിഡ്

By

Published : Oct 12, 2020, 9:26 PM IST

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5017 പേരാണ് നിരീക്ഷണത്തിലുള്ളത്.

കാസർകോട് 295 പേർക്ക് കൂടി കൊവിഡ്  Covid confirmed to 295 in kasargod  കാസർകോട് കൊവിഡ്  Covid in kasargod  Covid
കാസർകോട്ട്

കാസർകോട്: സമ്പർക്കത്തിലൂടെ 253 പേരടക്കം ജില്ലയിൽ 295 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ ഏഴ് പേർ ആരോഗ്യ പ്രവർത്തകർ ആണ്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 345 പേർ രോഗ മുക്തരായി. നിലവിൽ 3746 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5017 പേരാണ് നിരീക്ഷണത്തിലുള്ളത്.

പുതുതായി 310 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 230 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 185 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 653 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details